ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. പി സതീദേവിക്കെതിരെ കൊലവിളി നടത്തിയ ബി.ജെ.പി നേതാവിന്റെ പേരിൽ കേസെടുത്ത് നിയമ നടപടികൾ സ്വീകരിക്കണമെന്ന് സി.പി.എം നേതാവ് ടി.എൻ.സീമ ആവശ്യപ്പെട്ടു. അഡ്വ. പി സതീദേവിയെ കൊത്തിനുറുക്കുമെന്ന ബിജെപി നേതാവ് ഗോപാലകൃഷ്ണന്റെ കൊലവിളി ക്രിമിനൽ കുറ്റമാണെന്ന് അവർ ആരോപിച്ചു. സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് സംസാരിക്കുന്നവരെയെല്ലാം വെട്ടിനുറുക്കുമെന്നുള്ളതാണ് ബിജെപി യുടെ നിലപാടെന്നും, ഇത് എല്ലാ ജനാധിപത്യ മര്യാദകളെയും ലംഘിക്കുന്നതിന് സമമാണെന്നും ടി.എൻ.സീമ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ജനാതിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. പി സതീദേവിയെ കൊത്തിനുറുക്കുമെന്ന ബിജെപി നേതാവ് ഗോപാലകൃഷ്ണന്റെ കൊലവിളി ഏറ്റവും കടുത്ത ക്രിമിനൽ കുറ്റമാണ്. അയാൾക്കെതിരെ കേസെടുത്തു നിയമനടപടി സ്വീകരിക്കണം. സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് സംസാരിക്കുന്നവരെയെല്ലാം വെട്ടിനുറുക്കുമെന്നുള്ള ബിജെപി യുടെ നിലപാട് എല്ലാ ജനാതിപത്യ മര്യാദകളും ലംഘിക്കുന്നതാണ്. മഹിളാ മോർച്ച നേതാക്കൾ ഇതിനു മറുപടി പറയണം. ഇങ്ങനെയാണോ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന സ്ത്രീകളോടുള്ള സമീപനം. സതീദേവിക്കതിരെയുള്ള കൊലവിളി അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന ഇന്ത്യയിലെ ഓരോ സ്ത്രീക്ക് നേരെയും ഉയർത്തിയ കൊലവിളിയാണ്. ഇതിനെ സ്ത്രീകൾ നേരിടുകതന്നെ ചെയ്യും.