പത്തനംതിട്ട: ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ അയ്യപ്പന്റെ ചൈതന്യം ഇല്ലാതാകുമെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. യുവതികൾ പോയാൽ ശബരിമലയിലേക്ക് താനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്തനംതിട്ട പ്രസ് ക്ലബിൽ നടന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കുകായിരുന്നു അദ്ദേഹം.
ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ഇപ്പോൾ നടക്കുന്ന സമരത്തിൽ രാഷ്ട്രീയമില്ലെന്നും പ്രയാർ ഗോപാലകൃഷ്ണൻ വ്യക്തമാക്കി.സുപ്രീംകോടതി വിധിയ്‌ക്കെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഓർഡിനൻസ് ഇറക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശബരിമലയിൽ യുവതികൾ വന്നാൽ പുരുഷനും പുലിയും പിടിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.