ന്യൂഡൽഹി: ഇന്ത്യയെ പിടിച്ചു കുലുക്കിയ ലൈംഗികാരോപണങ്ങളെ കുറിച്ചുള്ള മീ ടു വെളിപ്പെടുത്തലുകൾ സംബന്ധിച്ച കേസുകൾ അന്വേഷിക്കുന്നതിന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം വിരമിച്ച നാല് ജഡ്‌ജിമാരടങ്ങിയ സമിതിയെ നിയോഗിച്ചു. ആരോപണങ്ങളുടെ നിയമവശം പരിശോധിച്ച ശേഷം പൊതുജനാഭിപ്രായവും തേടിയായിരിക്കും സമിതി കേസുകൾ രജിസ്റ്റർ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുക.
മീ ടൂ വെളിപ്പെടുത്തലുകളെ നേരത്തെ തന്നെ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി സ്വാഗതം ചെയ്തിരുന്നു. പീഡന ആരോപണങ്ങൾ പത്തോ പതിഞ്ചോ വർഷങ്ങൾക്ക് ശേഷവും ഉന്നയിക്കുന്നതിന് പ്രശ്നമില്ലെന്നും അവർ പറഞ്ഞു. കേന്ദ്ര സഹമന്ത്രിയായ എം.ജെ.അക്ബർ ഉൾപ്പെട്ട ലൈംഗിക വിവാദ കേസ് പുറത്ത് വന്നതിന് പിന്നാലെയാണ് ശിശുക്ഷേമ മന്ത്രാലയത്തിന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്.