കന്നിമൂല ഭാഗത്ത് വീടിന്റെ കാർപോർച്ച് നിർമ്മിച്ചാൽ ദോഷഫലങ്ങൾ തേടി വന്നേക്കാം. വാഹനം അപകടത്തിൽ പെടുന്ന അവസ്ഥയുണ്ടാവാം.കാർ പോർച്ച് നിർമ്മിക്കുമ്പോൾ അതിനുണ്ടാകേണ്ട ചുറ്റളവ് ആവശ്യമായ തൂണുകൾ എന്നിവയിലും വാസ്തുപരമായ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വീടിനോട് ചേർന്ന് കാർ പോർച്ച് നിർമ്മിക്കുന്നവർ ഇക്കാലത്ത് കുറവാണ്. കുറച്ച് മാറി മുറ്റത്തായി നിർമ്മിക്കുകയാണ് പതിവ്. പ്രശസ്ത വാസ്തു വിദഗ്ദ്ധനായ ഡോ. ഡെന്നിസ് ജോയ് ഈ വിഷയത്തിൽ കൗമുദി ടി.വിയിലെ ദേവാമൃതം എന്ന പരിപാടിയിൽ പറയുന്നത് കാണാം.