ന്യൂയോർക്ക്: മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്കായി വെസ്റ്റ്‌ചെസ്റ്റർ മലയാളി അസോസിയേഷൻസമാഹരിച്ച തുക ഈ മാസം 2ന് വൈകിട്ട് ഏഴിന് കേരള സെന്ററിൽ ((1824 Fairfax St Elmont NY) നടക്കുന്ന ചടങ്ങിൽ ധനമന്ത്രി ഡോ. തോമസ് ഐസക്കിന് കൈമാറും. സംഭാവനയുമായി എത്തുന്നവരിൽ നിന്ന് ഫണ്ട് സ്വീകരിക്കാനും ഇതിനോടകം നല്ലൊരു തുക കേരളത്തിനു നൽകിയ അമേരിക്കൻ മലയാളികളോടും മന്ത്രി നന്ദി അറിയിക്കും.പ്രളയത്തിൽ നഷ്ടപെട്ടവീടുകൾ , റോഡുകൾ, എന്നിവ പുന:നിർമിക്കുന്നതിനുള്ള പ്രെോജെക്ടുകൾ ഏറ്റടുക്കുന്ന വ്യക്തികളെയും സംഘടനകളെയും മന്ത്രി നേരിട്ടു കാണും.
കൂടുതൽ വിവരങ്ങൾക്ക് 516 3582000,630 853 2700 2700