syro

ഫ്ളോറിഡ: 2019 ആഗസ്റ്റ് ഒന്നു മുതൽ നാല് വരെ നടക്കുന്ന ഏഴാമത് സിറോ മലബാർ നാഷണൽ കൺവൻഷന്റെ രജിസ്‌ട്രേഷൻ കിക്കോഫ് കോറൽ സ്‌പ്രിംഗ്സ് അവർ ലേഡി ഒഫ് ഹെൽത്ത് ഫൊറോനാ കാത്തലിക് ദേവാലയത്തിൽ നടത്തി. രൂപതാ സഹായ മെത്രാനും കൺവൻഷൻ ജനറൽ കൺവീനറുമായ മാർ ജോയ് ആലപ്പാട്ട് ഇടവകയിലെ ആദ്യ രജിസ്‌ട്രേഷൻ മുൻ സിസിഡി കോഓർഡിനേറ്റർ ജിമ്മി എമ്മാനുവേലിൽ നിന്നും സ്വീകരിച്ചു. രൂപതാ ചാൻസലർ ഫാ ജോണിക്കുട്ടി പുലിശ്ശേരി, ഇടവക വികാരി ഫാ. തോമസ് കടുകപ്പള്ളി, ഹൂസ്റ്റണിൽ നിന്നും എത്തിയ കൺവൻഷൻ എക്സിക്യു്ട്ടീവ് അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

കൺവൻഷൻ ഫൈനാൻസ് ചെയർ ബോസ് കുര്യൻ നാല് ദിവസത്തെ കൺവൻഷൻ പരിപാടികളെ പറ്റി വിശദീകരിച്ചു. കൺവൻഷന് യൂത്ത് കോഓർഡിനേറ്റർ തരുൺ മത്തായി യുവജനങ്ങളെ അഭിസംബോധന ചെയ്തു. കൺവൻഷന്റെ പ്രത്യേക റാഫിൾ ടിക്കറ്റ് കിക്കോഫ് മാർ ജോയ് ആലപ്പാട്ട് സജി സക്കറിയ്യ്ക്ക് നൽകി നിർവഹിച്ചു.

കൺവൻഷന്റെ ലോക്കൽ കോർഡിനേറ്റേഴ്സ് ടോം ആന്റണി സെഞ്ചോയ്, ജോസഫ് ജോസ് ചാഴൂർ , ജോയ് കുറ്റിയാനി തുടങ്ങിയവരും, ട്രസ്റ്റിമാരായ ആന്റണി തോട്ടത്തിൽ, ബിനോയ് ജോർജ് , സ്‌കറിയ പോരുന്നക്കരോട്ട് , മനോജ് എബ്രഹാം, പാരീഷ് കൗൺസിൽ അംഗങ്ങൾ എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി. കൺവൻഷൻ എക്സിക്യുട്ടീവ് കമ്മറ്റി വൈസ് ചെയർമാൻ ജോസ് മണക്കളം നന്ദി രേഖപ്പെടുത്തി.