തിരുവനന്തപുരം : സംസ്ഥാനത്തെ പത്ത് ജില്ലകളിലെ ഇരുപത് തദ്ദേശ സ്വയം ഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിലെ ഫലം പുറത്ത് വന്നപ്പോൾ എൽ.ഡി.എഫിന് വ്യക്തമായ മുൻതൂക്കം. ഇരുപതിൽ പതിമൂന്നിടത്തും വിജയിച്ചാണ് സംസ്ഥാനത്തെ ഭരണകക്ഷി മികവ് തെളിയിച്ചത്. യു.ഡി.എഫിന് ആറിടത്ത് വിജയിക്കാനായപ്പോൾ ബി.ജെ.പിയുടെ വിജയം ഒരു സീറ്റിലൊതുങ്ങി.
തിരുവനന്തപുരം നന്ദിയോട് ഗ്രാമപഞ്ചായത്തിലെ മീൻമുട്ടിയിൽ എൽ.ഡി.എഫ് ജയിച്ചു.
നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ 28ാം മൈലിൽ ബി.ജെ.പി സ്ഥാനാർഥി ജയിച്ചു
കൊല്ലം ശാസ്താംകോട്ട ഭരണിക്കാവ് ടൗൺ വാർഡ് എൽ.ഡി.എഫ് ജയിച്ചു.
ഉമ്മന്നൂർ കമ്പംകോട് പതിനൊന്നാം വാർഡിൽ യു.ഡി.എഫ് ജയിച്ചു.
ഇടുക്കി വണ്ടിപ്പെരിയാറിലെ ഇഞ്ചിക്കാട് വാർഡിൽ എൽ.ഡി.എഫ് ജയിച്ചു
നെടുങ്കണ്ടത്തെ നെടുങ്കണ്ടം കിഴക്ക് വാർഡിൽ യു.ഡി.എഫ് വിജയിച്ചു.
തൃശൂർ കയ്പമംഗലത്തെ തായ്നഗർ വാർഡിൽ യു.ഡി.എഫ് ജയിച്ചു.
പാലക്കാട് കിഴക്കഞ്ചേരി പഞ്ചായത്ത് ഇണ്ടളംകാവിലെ 21ാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥി ജയിച്ചു.
തിരുവേഗപ്പുറ പഞ്ചായത്തിലെ 18ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി ജയിച്ചു.
മലപ്പുറം താനൂർ ബ്ലോക്ക് പഞ്ചായത്തിലെ തൂവ്വക്കാട് ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർഥി ജയിച്ചു.
കോഴിക്കോട് ആയഞ്ചേരിയിലെ പൊയിൽപാറയിൽ സി.പി.എം ജയിച്ചു.
വയനാട് സുൽത്താൻ ബത്തേരി നഗരസഭയിലെ മന്ദംകൊല്ലി ഡിവിഷനിൽ എൽ.ഡി.എഫ് ജയിച്ചു.
കണ്ണൂർ മാങ്ങാട്ടിടത്തെ കൈതേരി 12ാം മൈൽ വാർഡിൽ സി.പി.എം ജയിച്ചു.
കണ്ണപുരത്തെ കയറ്റീൽ വാർഡിൽ സി.പി.എം ജയിച്ചു.
തലശ്ശേരി നഗരസഭയിലെ ആറാം വാർഡിൽ സി.പി.എം ജയിച്ചു.