harvey-weinstein

വാഷിംഗ്ടൺ: മീ ടൂ കാമ്പെയിനിന്റെ ഭാഗമായി ആദ്യം ലൈംഗികാരോപണ വിധേയനായ ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്റെയിനെതിരെ രജിസ്റ്റർ ചെയ്ത ആറ് ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഒരെണ്ണം തള്ളി. ഹോളിവുഡ് താരം ലൂസിയ ഇവാൻസിന്റെ പരാതിയെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ ലൂസിയയുടെ ആരോപണത്തിന് സ്ഥിരതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് തള്ളിയത്.

2004ൽ വെയ്ൻസ്റ്റെയ്ന്റെ ഓഫീസിൽ വച്ച് ലൂസിയ ഇവാൻസിനെ ലൈംഗികമായി ഉപയോഗിച്ചെന്നായിരുന്നു കേസ്. എന്നാൽ ഈ സമയം ലൂസിയയുടെ ഒരു സുഹൃത്ത് കൂടെ ഉണ്ടായിരുന്നതായും ഇവർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ രഹസ്യാന്വേഷകൻ നിക്കൊളാസ് ഡിഗൗഡിയോ നടത്തിയ അഭിമുഖത്തിൽ, വെയ്ൻസ്റ്റെയ്‌നുമായി ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണുണ്ടായതെന്ന് തന്നോട് പറഞ്ഞതായി സുഹൃത്ത് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇവാൻസ് പിന്നീട് പല തവണ മൊഴിമാറ്റി പറഞ്ഞതിനെ തുടർന്നാണ് വെയ്ൻസ്റ്റെയ്നെതിരെയുള്ള ആരോപണം തള്ളിയത്.