car

ന്യൂഡൽഹി: രാജ്യത്തെ പാസഞ്ചർ വാഹന വില്‌പന നടപ്പുവർഷം ഏപ്രിൽ-സെപ്‌തംബറിൽ 6.88 ശതമാനം ഉയർന്നു. 17.44 ലക്ഷം വാഹനങ്ങൾ ഇക്കാലയളവിൽ വിറ്രഴിച്ചു. കാർ വില്‌പന 6.8 ശതമാനം വർദ്ധിച്ച് 11.69 ലക്ഷം യൂണിറ്റുകളിലെത്തി. 10.07 ശതമാനം കുതിപ്പോടെ 1.15 കോടി ടൂവീലറുകളും വിറ്റഴിഞ്ഞു. 37.82 ശതമാനമാണ് വാണിജ്യ വാഹന വില്‌പന വളർച്ച. അതേസമയം, സെപ്‌തംബറിൽ പാസഞ്ചർ വാഹന വില്‌പന 5.61 ശതമാനവും കാർ വില്‌പന 5.57 ശതമാനവും ഇടിഞ്ഞു. ടൂവീലർ വില്‌പന 4.12 ശതമാനവും വാണിജ്യ വാഹന വില്‌പന 24.14 ശതമാനവും ഉയർന്നു.