ente-ummante-peru

യുവതാരം ടൊവിനോ തോമസും ഉർവശിയും പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ''എന്റെ ഉമ്മാന്റെ പേര്'' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് നവാഗതനായ ജോസ് സെബാസ്റ്റ്യനാണ്. ടൊവിനോ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധകരിലെത്തിച്ചത്. ആന്റോ ജോസഫ്,​ സി.ആർ സലീം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.