സീറ്റൊഴിവ്
കമ്പ്യൂട്ടർ സയൻസ്, ഒപ്‌ടോ-ഇലക്‌ട്രോണിക്‌സ് പഠന വകുപ്പുകളിൽ എം. ടെക് കോഴ്‌സിന് ജനറൽ/ ഒ.ബി.സി/ എസ്.സി./ എസ്.ടി വിഭാഗങ്ങൾക്കും ഹിസ്റ്ററി പഠന വകുപ്പിൽ എം. എ ഹിസ്റ്ററിയിൽ എസ്.സി./എസ്.ടി വിഭാഗക്കാർക്കും ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ലീഷിൽ എം. എ. ഇംഗ്ലീഷിന് എസ്.സി. വിഭാഗത്തിലും സ്‌പോട്ട് അഡ്മിഷൻ 15 ന് 10 മണിക്ക് നടത്തും. അസൽ സർട്ടിഫിക്കറ്റുകളും രേഖകളുമായി അതത് പഠന വകുപ്പുകളിൽ ഹാജരാകണം.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.കോം (റഗുലർ - 2017 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് - 2016 അഡ്മിഷൻ, സപ്ലിമെന്ററി - 2015, 2014, 2013 അഡ്മിഷൻ) പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി നവംബർ 5 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ബി.എ.എസ്.എൽ.പി (സി.ബി.സി.എസ്.എസ് & ഓൾഡ് സ്‌കീം) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാനുളള അവസാന തീയതി 31.
ആറാം സെമസ്റ്റർ എം. സി. എ. (2015 സ്‌കീം-റഗുലർ & 2011 സ്‌കീം- സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ.
ടൈംടേബിൾ
നവംബർ 12-ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ എം. സി. എ. (2011 സ്‌കീം) സപ്ലിമെന്ററി 2013 & 2014 അഡ്മിഷൻ മാത്രം) പരീക്ഷകൾക്ക് പിഴ കൂടാതെ 24 വരെയും 50 രൂപ പിഴയോടുകൂടി 26 വരെയും 125 രൂപ പിഴയോടുകൂടി 29 വരെയും അപേക്ഷിക്കാം.
സൂക്ഷ്മപരിശോധന
മൂന്നാം സെമസ്റ്റർ ബി.കോം/ബി.എസ് സി. (സി.ബി.സി.എസ്.എസ്) പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഹാൾ ടിക്കറ്റും ഐ.ഡി. കാർഡുമായി 15 മുതൽ 24 വരെയുളള പ്രവൃത്തി ദിവസങ്ങളിൽ ഇ. ജെ. II സെക്‌ഷനിൽ ഹാജരാകണം.
പി.ജി പ്രവേശനം
കാര്യവട്ടം ഗവ. കോളേജിൽ പുതുതായി അനുവദിച്ച എം.എസ് സി മാത്തമാറ്റിക്‌സ് കോഴ്‌സിലേക്ക് കോളേജിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. 16 ന് രാവിലെ 11 മണിക്കകം കോളേജിൽ അപേക്ഷ സമർപ്പിക്കണം. ഓൺലൈൻ രജിസ്റ്റർ ചെയ്യാത്തവർക്കും അപേക്ഷിക്കാം. 16 ന് വൈകിട്ട് 4.30 ന് കോളേജ് നോട്ടീസ് ബോർഡിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതും 17 ന് അഡ്മിഷൻ നടത്തുന്നതുമാണ്.
ബിരുദാനന്തര ബിരുദ പ്രവേശനം
ബിരുദാനന്തര ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് ഒഴിവുളള ജനറൽ/മറ്റ് സംവരണ സീറ്റുകളിലേക്ക് മേഖലാതലത്തിൽ 15 ന് സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും. കൊല്ലം മേഖലയിലുള്ള കോളേജുകളിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ കൊല്ലം എസ്. എൻ. കോളേജിലും അടൂർ മേഖലയിലുളള കോളേജുകളിൽ പ്രവേശനത്തിന് അടൂർ സെന്റ് സിറിൾസ് കോളേജിലും 15 ന് രാവിലെ 9 നും 11 നും മദ്ധ്യേ ഒൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് സഹിതം ഹാജരാകണം. ജനറൽ/എസ്.സി.ബി.സി വിഭാഗക്കാർ പ്രവേശന ഫീസായ 900 രൂപയും എസ്.സി/എസ്.ടി വിഭാഗക്കാർ 340 രൂപയും കരുതണം. വിശദവിവരങ്ങൾ http://admissions.keralauniversity.ac.in ൽ.
ആരോഗ്യ ഇൻഷ്വറൻസ്
ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടി സർക്കാർ ഏർപ്പെടുത്തിയ ആരോഗ്യ ഇൻഷ്വറൻസ് (MEDISEP) പദ്ധതി നടപ്പാക്കുന്നതിന്റെ വിവര ശേഖരണത്തിനുളള സമയ പരിധി ദീർഘിപ്പിച്ചിരിക്കുന്നു. ഇതുവരെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാത്ത സർവകലാശാല പെൻഷൻകാർ ഇതിനായി Kufinance.info എന്ന സൈറ്റിൽ Pension spot ൽ നൽകിയിട്ടുളള പ്രൊഫോർമയിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യേണ്ടതും പ്രൊഫോർമയുടെ പ്രിന്റൗട്ട്, പ്രൊഫോർമയിൽ നൽകിയിട്ടുളള വിവരങ്ങളുടെ ആധികാരികത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നവംബർ 17 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി അസിസ്റ്റന്റ് രജിസ്ട്രാർ (അക്കൗണ്ട്‌സ്/പെൻഷൻ) ന് സമർപ്പിക്കേണ്ടതുമാണ്.