തിരുവനന്തപുരം; നവംബർ ഒന്നിന് കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിനത്തിനുള്ള ടിക്കറ്റ് വിൽപ്പന ഈ മാസം പതിനേഴ് മുതൽ നടക്കും. പേ.ടി.എം വഴിയാണ് ടിക്കറ്റ് വിൽപ്പന നടത്തുന്നത്. ഇന്ത്യയിലാദ്യമായാണ് ടിക്കറ്റുകൾ മുഴുവൻ ഡിജിറ്റലാക്കുന്നത്. കഴിഞ്ഞ വർഷം ട്വന്റി-20 നടത്തിയത് പോലെ ഇത്തവണയും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാണ് ഇന്ത്യാ-വെസ്റ്റ് ഇൻഡീസ് ഏകദിനം നടത്തുക.
ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകൾ നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു. 1000, 2000, 3000, 6000 എന്നിങ്ങനെയാണ് നിരക്കുകൾ . സ്‌പോര്‍ട്ട്‌സ് ഹബ്ബിന്റെ മുകളിലത്തെ നിരയിലെ ടിക്കറ്റിനാണ് 1000 രൂപ. ഇവിടെ വിദ്യാർത്ഥികൾക്കും ക്ലബുകൾക്കും ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് നൽകും.
താഴത്തെ നിരയിൽ 2000, 3000, 6000 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഇതിൽ 6000 രൂപയുടെ ടിക്കറ്റുകൾ ഭക്ഷണമുൾപ്പടെയാണ്.