spicejet
സ്‌പൈസ് ജെറ്ര്

ന്യൂഡൽഹി: വിമാനത്തിനുള്ളിൽ യാത്രികർക്ക് വൈ-ഫൈ സൗകര്യം നൽകുന്ന ആദ്യ ഇന്ത്യൻ വ്യോമയാന കമ്പനിയെന്ന നേട്ടം സ്വന്തമാക്കാൻ സ്‌പൈസ് ജെറ്ര് ഒരുങ്ങുന്നു. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ വൈ-ഫൈ അടുത്തമാസം മുതൽ ലഭ്യമാക്കുമെന്ന് സ്‌പൈസ് ജെറ്ര് ചെയർമാൻ അജയ് സിംഗ് പറഞ്ഞു. ആഗോള കമ്പനികളായ ഖത്തർ എയർവെയ്‌സ്, ജെറ്ര് ബ്ളൂ, ടർക്കിഷ് എയർലൈൻസ് എന്നിവയാണ് നിലവിൽ സൗജന്യ വൈ-ഫൈ ലഭ്യമാക്കുന്ന പ്രമുഖ വിമാനക്കമ്പനികൾ.