atm-robbery

1. മധ്യകേരളത്തിൽ വ്യാപകമായി എ.ടി.എം കവർച്ചാ ശ്രമം നടത്തിയ സംഘത്തെ കുറിച്ച് പൊലീസിന് കൂടുതൽ വിവരങ്ങൾ. കവർച്ച നടത്തിയ സംഘത്തിന്റെ വാഹനം കണ്ടെത്തി. ചാലക്കുടി ഹൈസ്‌കൂൾ ഗ്രൗണ്ടിന് സമീപത്ത് നിന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്‌കോട്ടയം രജിസ്‌ട്രേഷനിൽ ഉള്ള വാഹനം. എന്നാൽ ഇത്‌മോഷ്ടിച്ചത് ആണെന്ന നിഗമനത്തിലാണ് പൊലീസ്. കളമശേരി എച്ച്.എം.ടി ജംഗ്ഷന് സമീപവുംം എ.ടി.എമ്മിൽമോഷണ ശ്രമം നടന്നു.

2. അലാറം അടിച്ചപ്പോൾ കവർച്ചാ സംഘം പിന്തിരിഞ്ഞു എന്ന് പൊലീസ്. ഇവിടെയുംകോട്ടയത്തും സിസിടിവിയിൽ പെയിന്റ് അടിച്ച നിലയിൽ കണ്ടെത്തി. ഇവിടങ്ങളിൽ പണം നഷ്ടം ആയിട്ടില്ലെന്ന് പൊലീസ്. തൃശൂർ കൊരട്ടിയിലും എറണാകുളം ഇരുമ്പനത്തുമായി ഇന്ന് നടന്നത് 35 ലക്ഷം രൂപയുടെ കവർച്ച. കൊരട്ടിയിലെ സൗത്ത് ഇന്ത്യൻ ബാങ്ക് എ.ടി.എം കൗണ്ടർ കുത്തി തുറന്ന്‌മോഷ്ടിച്ചത് 10 ലക്ഷം രൂപയും ഇരുമ്പനത്തെ എ.ടി.എമ്മിൽ നിന്ന് 25 ലക്ഷം രൂപയും.

3. രണ്ടിടത്തെയുംമോഷണം നടത്തിയത് ഒരേ സംഘമെന്ന് പ്രഥമിക വിലയിരുത്തൽ. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എ.ടി.എം തകർത്തത്. ക്യാമറ തകർക്കാൻ ശ്രമം നടന്നെങ്കിലും ഇരുമ്പനത്തെമോഷണ ശ്രമത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു.മോഷണം നടത്തിയ മൂന്ന് അംഗ കവർച്ചാ സംഘം എത്തിയത് പിക്കപ്പ് വാനിൽ എന്നും ഇവർ ഉത്തരേന്ത്യൻ സംഘം എന്നും പൊലീസിന്റെ പ്രാഥമിക നിഗമനം.

4. ബ്രൂവറി, ഡിസ്റ്റിലറി അനുമതി റദ്ദാക്കിയിട്ടും വിവാദം തീരുന്നില്ല. വിഷയത്തിൽ എക്‌സൈസിന്റെപേരിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പിനെ കുറിച്ച് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് കത്തു നൽകി എക്‌സൈസ് അഡീഷണൽ ചീഫ് സെക്രട്ടറി ആശാതോമസ്. പത്രക്കുറിപ്പ് ഇറങ്ങിയത് തന്റെ അറിവോ അനുമതിയോ ഇല്ലാതെ എന്ന് അന്വേഷണം ആവശ്യപ്പെട്ടുള്ള കത്തിൽ പരാമർശം. ഇക്കാര്യത്തിൽ വകുപ്പുതല അന്വേഷണത്തിന് എക്‌സൈസ് ഡെപ്യൂട്ടി സെക്രട്ടറിക്ക് ചുമതല

5. സർക്കാരിന് എതിരെ ആരോപണങ്ങളുമായി പ്രതിപക്ഷനേതാവ് രംഗത്ത് എത്തിയപ്പോൾ മറുപടിയുമായി എക്‌സൈസ് വകുപ്പിന്റെപേരിൽ പത്രക്കുറിപ്പ് പുറത്തിറങ്ങിയിരുന്നു. പിന്നീട് ഇത് മാദ്ധ്യമങ്ങൾക്ക് നൽകുകയും ചെയ്തിരുന്നു. എന്നാൽ ക്യാബിനറ്റ് റാങ്കുള്ള പ്രതിപക്ഷനേതാവിന്റെചോദ്യങ്ങൾക്ക് ഉദ്യോഗസ്ഥർ എങ്ങനെ മറുപടി നൽകും എന്ന് ചൂണ്ടിക്കാട്ടി ആശാതോമസിന് എതിരെ അവകാശ ലംഘനത്തിന് കെ.സിജോസഫ് എം.എൽ.എനോട്ടീസ് നൽകി. അന്വേഷണ ആവശ്യവുമായി വകുപ്പ് സെക്രട്ടറി ആഭ്യന്തര വകുപ്പിനെ സമീപിച്ചത് ഇതിനു പിന്നാലെ

6. മഹാരാജാസ്‌കോളേജിലെ എസ്.എഫ്.ഐനേതാവ് അഭിമന്യു വധക്കേസിലെ പ്രതികൾ തെളിവുകൾ നശിപ്പിച്ചു എന്ന് കുറ്റപത്രം. പ്രതികൾ തങ്ങളുടെ രക്തം കലർന്ന വസ്ത്രങ്ങളും മൊബൈൽഫോണും ആയുധങ്ങളും കണ്ടെടുക്കാനാവാത്ത വിധം നശിപ്പിച്ചു. അഭിമന്യുവിനെ കാണിച്ച് കൊടുത്തത് ഒന്നാം പ്രതി മുഹമ്മദ്. പത്താം പ്രതി സഹൽ അഭിമന്യുവിനെ കുത്തിയതെന്നും കുറ്റപത്രത്തിൽ പരാമർശം

7. റഫാൽ ഇടപാടിൽ വാദ പ്രതിവാദങ്ങൾ കത്തുന്നതിനിടെ, കരാറിൽ പങ്കാളിയായി റിലയൻസ് ഡിഫൻസിനെ തിരഞ്ഞെടുത്തത് ഇന്ത്യയുടെ നിർബന്ധത്തിന് വഴങ്ങിയെന്ന ആരോപണങ്ങൾ തള്ളി ഡാസോ ഏവിയേഷൻ. കരാറിൽ പങ്കാളിയെ കണ്ടെത്താനുള്ള നിയമപരമായ അവകാശം തങ്ങൾക്കു മാത്രമാണ്. വിവാദങ്ങൾ നിർഭാഗ്യകരം എന്നും ഇന്ത്യയുമായുള്ളത് 65 വർഷത്തെ നല്ല ബന്ധമാണെന്നും സി.ഇ.ഒ. എറിക് ട്രാപ്പിയർ

8. റഫാൽ യുദ്ധവിമാന നിർമാതാക്കളുടെ വിശദീകരണം, ഫ്രഞ്ച് മാദ്ധ്യമം പുറത്തുവിട്ട റിപ്പോർട്ട് തള്ളിക്കൊണ്ട്. അതിനിടെ, പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമന്റെ ഫ്രാൻസ് സന്ദർശനത്തിന് എതിരെ ആരോപണം ഉന്നയിച്ച്‌കോൺഗ്രസ്. മന്ത്രിയുടെ തിരക്കിട്ട സന്ദർശനം, അഴിമതി മൂടിവയ്ക്കാൻ എന്ന് അധ്യക്ഷൻ രാഹുൽ ഗാന്ധി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഫ്രാൻസിൽ എത്തിയ മന്ത്രി, ഫ്രഞ്ച് പ്രതിരോധ മന്ത്രിയുമായി ചർച്ച നടത്തുകയും റഫാൽ വിമാനങ്ങളുടെ നിർമ്മാണ പുരോഗതി വിലയിരുത്തുകയും ചെയ്യും

9. ഇന്ത്യയ്ക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസ്‌ഭേദപ്പെട്ട നിലയിൽ. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ വിൻഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽനേടിയത് 295 റൺസ് എന്ന നിലയിൽ. ഹൈദരാബാദിൽടോസ്‌നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിൻഡീസിനെ മികച്ച സ്‌കോറിൽ എത്തിച്ചത് 98 റൺസ്‌നേടി പുറത്താകാതെ നിൽക്കുന്നത്‌റോസ്റ്റൺചേസ്. നായകൻജേസൺഹോൾഡർ അർദ്ധ സെഞ്ച്വറിനേടി പുറത്തായി.

10. ഇന്ത്യയ്ക്കായി കുൽദീപ് യാദവ്, ഉമേഷ് യാദവ് എന്നിവർ മൂന്ന് വിക്കറ്റ്‌നേടി. അശ്വിൻ ഒരു വിക്കറ്റ് സ്വന്തമാക്കി. ഇന്ത്യൻ നിരയിൽ മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ചപ്പോൾപേസ് ബൗളർ ഷാർദുൽ താക്കൂറിന് അരങ്ങേറ്റത്തിന് അവസരം നൽകി. എന്നാൽ രണ്ട് ഓവർ മാത്രം എറിഞ്ഞ ഷാർദുൽ പരിക്കേറ്റ് പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ പരമ്പരയിൽ മുന്നിലാണ്.