സ്ലസ്‌കി: യു.ഇ.എഫ്.എ നേഷൻസ് ലീഗ് മത്സരത്തിൽ ഗ്രൂപ്പ് 3ലെ മത്സരത്തിൽ ക്രിസ്‌റ്ര്യാനൊ റൊണാൾഡോയില്ലാതിറങ്ങിയ പോർച്ചുഗൽ 3-2ന് പോളണ്ടിനെ കീഴടക്കി. ആന്ദ്രേസിൽവ ,ബെർണാഡോ സിൽവ എന്നിവർ പോർച്ചുഗലിനായി ഗോൾ നേടിയപ്പോൾ പോളണ്ടിന്റെ ഗ്ലിക്കിന്റെ വകയായി സെൽഫ്ഗോളും പറങ്കിപ്പടയ്ക്ക് ലഭിച്ചു. പയാറ്രക്കും ബ്ലാസികോവ്‌സ്കിയുമാണ് പോളണ്ടിനായി ലക്ഷ്യം കണ്ടത്. തന്റെ നൂറാം രാജ്യാന്തര മത്സരത്തിനിറങ്ങിയ പോളിഷ് നായകൻ റോബർട്ടോ ലെവൻഡോവ്‌സ്‌കി മറക്കാനാഗ്രഹിക്കുന്നതായി മത്സരഫലം. മറ്ര് മത്സരങ്ങളിൽ സെർബിയ 2-0ത്തിന് മോണ്ടെനെഗ്രോയേയും റുമാനിയ 2-1ന് ലിത്വാനിയയേയും കൊസോവോ 3-1ന് മാൾട്ടയേയും ഇസ്രയേൽ 2-1ന് സ്‌കോട്ട്ലൻഡിനെയും അസർബൈജാൻ 3-0ത്തിന് ഫറോസ് ഐലൻഡ്‌സിനെയും തോൽപ്പിച്ചു.