vallikkudilile-vellakkara

ബാലതാരമായി വന്ന് മലയാളികളുടെ മനസിൽ ഇടം നേടിയ ഗണപതി നായകനാകുന്ന വള്ളിക്കുടിലിലെ വെള്ളക്കാരൻ എന്ന ചിത്രം ഈ മാസം 26ന് തിയേറ്ററുകളിലെത്തും. നവാഗതനായ ഡഗ്ലസ് സംവിധാനം ചെയ്യുന്ന ചിത്രം പുതിയ തലമുറയുടെ യൂറോപ്പ് ഭ്രമം കുടുംബത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങളും കാഴ്‌ചപ്പാടുകളുമാണ് അനാവരണം ചെയ്യുന്നത്.

ഗണപതിയെ കൂടാതെ ബാലു വർഗീസ്,​ അജു വർഗീസ്,​ ലാൽ, മുത്തുമണി, അജുവർഗീസ്,രാഹുൽ മാധവ്, രഞ്ജി പണിക്കർ, സാജു നവോദയ, വിഷ്ണു ഗോവിന്ദ് ,​ മറിമായം ശ്രീകുമാർ,​ തനൂജ കാർത്തിക്,​ മാലാ പാർവതി,​ ആൽഫി പഞ്ഞിക്കാരൻ എന്നിവരും മറ്റ് വേഷങ്ങളിലെത്തുന്നു.

മലർ സിനിമാസും ജുവിസ് പ്രൊഡക്ഷൻസും സംയുക്തമായി നിർമാണം നിർവഹിക്കുന്ന ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ജോസ് ജോണും ജിജോ ജസ്റ്റിനും ചേർന്നാണ്. ഹരിനാരായണന്റെ വരികൾക്ക് ദീപക് ദേവ് ഈണം നൽകുന്നു. കാമറ പവി.കെ.പവിത്രനും എഡിറ്റിംഗ് നൗഫൽ അബ്ദുള്ളയും നിർവഹിച്ചിരിക്കുന്നു.