nirmala

പാരീസ്: റാഫേൽ യുദ്ധവിമാന കരാർ സംബന്ധിച്ച് വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ ഫ്രാൻസിലെത്തിയ പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ ഫ്രഞ്ച് കമ്പനിയാ ഡസൗൾട്ട് ഏവിയേഷന്റെ വിമാന നിർമ്മാണ യൂണിറ്റ് സന്ദർശിച്ചു. പാരീസിന് സമീപം അർജെന്റ്വിലെ പ്ലാന്റിലെത്തിയ മന്ത്രി ഡസൗൾട്ട് അധികൃതരുമായി സംസാരിച്ചു.

വ്യാഴാഴ്ചയാണ് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി നിർമ്മല സീതാരാമൻ പാരീസിലെത്തിയത്. ഫ്രഞ്ച് വിദേശകാര്യമന്ത്രി ഫ്ലോറൻസ് പാർളിയുമായി മന്ത്രി ചർച്ച നടത്തിയിരുന്നു.