subramanian-swamy

ന്യൂഡൽഹി: കേന്ദ്രമന്ത്രി എം.ജെ അക്ബറിനെതിരായി മീ ടൂ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാലിക്കുന്ന മൗനത്തിനെതിരെ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി രംഗത്ത്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി പ്രതികരിക്കണമെന്നും മോദി മൗനം പാലിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

''ഇക്കാര്യത്തിൽ മോദി മൗനം പാലിക്കുന്നത് എം.ജെ. അക്ബറിനെ പിന്തണയ്ക്കുന്നുവെന്ന് വ്യാഖ്യാനിക്കപ്പെടും. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ മോദി അടിയന്തിരമായി ഇടപെടണം. അക്ബറിനെതിരെ വിദേശ മാദ്ധ്യമപ്രവർത്തക ഉൾപ്പെടെ നിരവധി പേരാണ് രംഗത്തെത്തിത് എന്നും ഓർക്കണം. മോദിക്ക് വേണമെങ്കിൽ ഒരു ഫോൺ കാളിലൂടെ അക്ബറിൽ നിന്ന് വിശദീകരണ തേടാം. എന്നാൽ ഇതുവരെ അത് പോലും ഉണ്ടായിട്ടില്ല എന്നത് അംഗീകരിക്കാനാവില്ല''- സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.

തങ്ങൾ നേരിടേണ്ടി വരുന്ന അതിക്രമങ്ങളെ കുറിച്ച് കാലങ്ങൾക്ക് ശേഷം വെളിപ്പെടുത്തലുകൾ നടത്തുന്നതിൽ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.