സുഷൗ:അന്താരാഷ്ട്ര സൗഹൃദ ഫുട്ബാൾ മത്സരത്തിൽ ഇന്ത്യ ഇന്ന് ചൈനയെ നേരിടും. ഇരുപത്തൊന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയും ചൈനയും ഫുട്ബാൾ മൈതാനത്ത് മുഖാമുഖം വരുന്നത്. ഇന്ത്യൻ ടീം ആദ്യമായാണ് ചൈനയിൽ ഫുട്ബാൾ തട്ടാനിറങ്ങുന്നത്. ചൈനീസ് നഗരമായ സുഷൗവിലെ ഒളിമ്പിക് സ്‌പോർട്സ് സെന്റർ സ്‌റ്രേഡിയത്തിൽ വൈകിട്ട് 5.5 മുതലാണ് മത്സരം. ഇതുവരെ മുഖാമുഖം വന്ന 17 മത്സരങ്ങളിൽ ഒരെണ്ണത്തിൽ പോലും ഇന്ത്യയ്ക്ക് ജയിക്കാനായിട്ടില്ല. ചൈന പന്ത്രണ്ട് മത്സരങ്ങളിൽ ജയം നേടിയിട്ടുണ്ട്
മലയാളി താരങ്ങളായ അനസ് എടത്തൊടികയും ആഷിഖ് കരുണിയനും അടങ്ങുന്ന ഇന്ത്യൻ ടീം കേരള ബ്ലാസ്‌റ്റേഴ്സിന്റെ നായകൻ സന്ദേശ് ജിങ്കന്റെ നേതൃത്വത്തിലാണ് കളത്തിലിറങ്ങുന്നത്. 1997ലെ നെഹ്റു കപ്പിൽ കൊച്ചിയിൽ വച്ചാണ് ഇരുടീമും അവസാനം മുഖാമുഖം വന്നത്. ആ മത്സരത്തിൽ ചൈന 2-1ന് ഇന്ത്യയെ കീഴടക്കി. അടുത്ത വർഷത്തെ എ.എഫ്.സി കപ്പ് മുൻനിറുത്തിയുള്ള പരിചയമാണ് ഇൗ മത്സരത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.