മലപ്പുറം: ലോറി പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായി സംഘർഷത്തിൽ ഒരാൾ മരിച്ചു. മലപ്പുറം വേങ്ങരയ്ക്ക് സമീപം പറപ്പൂരിലാണ് സംഭവം. പറപ്പൂർ സ്വദേശി പൂവലവളപ്പിൽ കോയയാണ് (52) കൊല്ലപ്പെട്ടത്.
പറപ്പൂരിൽ റോഡരികിൽ ലോറി നിർത്തിയിട്ടതിനെച്ചൊല്ലി ഒരു സംഘം ആളുകളും ലോഡിംഗ് തൊഴിലാളിയായ കോയയും തമ്മിൽ ഇന്നലെ വാക്കുതർക്കമുണ്ടായിരുന്നു. ഇതേ തുടർന്ന് ഈ സംഘം കോയയെ ഇന്ന് വീട്ടിൽ കയറി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കോയയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു.