shilpa-shinde

ലോകത്താകെ ഞെട്ടിച്ച മീ ടൂ ക്യാമ്പയിനിനെതിരെ വിവാദ പ്രസ്താവനയുമായി സിനിമാ- സീരിയിൽ താരം ശിൽപ്പ ഷിൻഡെ. ബോളിവുഡിൽ പീഡനങ്ങളില്ലെന്നും എല്ലാം പരസ്പര സമ്മതത്തോടെ മാത്രമാണ് നടക്കുകയുള്ളുവെന്നും ശിൽപ്പ പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

''നിങ്ങൾക്ക് എന്നാണ് മോശമായ അനുഭവം ഉണ്ടായത് അന്ന് തന്നെ പ്രതികരിക്കണമായിരുന്നു. കാലങ്ങൾ ഒരുപാട് കഴിഞ്ഞതിന് ശേഷം ആ കാര്യം തുറന്ന് പറഞ്ഞത് കൊണ്ട് ഒരു കാര്യവും ഇല്ല. നിങ്ങളുടെ ഭാഗം ആരും കേൾക്കില്ല. വിവാദം ഉണ്ടാക്കാൻ മാത്രമേ അത് സഹായിക്കുകയുള്ളൂ. ബോളിവുഡിൽ ലൈംഗിക അതിക്രമം ഇല്ലെന്ന് ഞാൻ മുമ്പും പറഞ്ഞിട്ടുണ്ട്. ഒന്നും നിർബന്ധിതമായി നടക്കുന്നില്ല. എല്ലാം പരസ്പര സമ്മതത്തോട് കൂടിയാണ്. നിങ്ങൾ തയ്യാറല്ലെങ്കിൽ അവിടെ നിന്ന് മാറി നിന്നാൽ പോരെ- ഷിൽപ കൂട്ടിച്ചേർത്തു.