shiva-karthikeyan

തമിഴ് താരം ശിവകാർത്തികേയൻ വെള്ളക്കടുവയെ ദത്തെടുത്തു. വണ്ടല്ലൂർ അരിനഗർ അണ്ണാ സുവോളജിക്കൽ പാർക്കിൽ നിന്ന് അനു എന്നു പേരുള്ള പെൺ വെള്ളക്കടുവയെയാണ് ശിവകാർത്തികേയൻ ദത്തെടുത്തത്. ഇതിനുള്ള അപേക്ഷ അദ്ദേഹം നേരത്തെ മൃഗശാല അധികൃതർക്ക് നൽകിരുന്നു.


കടുവയെആറ് മാസത്തേക്ക് ദത്തെടുത്താനായി 2.12 ലക്ഷം രൂപയുടെ ചെക്ക് ശിവകാർത്തികേയൻ മൃഗശാല ഡയറക്ടർ യുവരാജിന് കൈമാറി. 1200 രൂപയാണത്രെ അനുവിന് ഒരു ദിവസം ഭക്ഷണം നൽകാൻ ചെലവിടുന്നത്. 11 വയസുകാരിയായ അനു ഡൽഹിയിൽ നിന്നാണ് വണ്ടല്ലൂരിൽ എത്തിയത്.


2009ൽ നടപ്പാക്കിയ അഡോപ്ട് അനിമൽ പദ്ധതിയുടെ ഭാഗമായാണ് ദത്തെടുക്കൽ നടന്നത്. മൃഗങ്ങളെ നേരിട്ട് പരിചരിക്കാനുള്ള സൗകര്യവും പദ്ധതി നൽകുന്നുണ്ട്.