manu

ബ്യൂണേഴ്സ് അയേഴ്സ്: യൂത്ത് ഒളിമ്പിക്സിൽ ഷൂട്ടിംഗിൽ മനു ഭാകറിലൂടെ വീണ്ടും ഇന്ത്യയ്ക്ക് മെഡൽ. ഇന്നലെ 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ഇന്റർനാഷണലിൽ താജിക്കിസ്ഥാന്റെ ബെ‌ഹ്സാൻ ഫേസുല്ലേവിനൊപ്പമാണ് മനു വെള്ളി സ്വന്തമാക്കിയത്. ഇതോടെ ജുദോക്ക തബാബി ദേവിക്ക് ശേഷം ഒരു യൂത്ത് ഒളിമ്പിക്സ് ഗെയിംസിൽ രണ്ട് മെഡൽ നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടവും മനു സ്വന്തമാക്കി. നേരത്തേ വനിതകളുടെ 10 മീറ്രർ എയർ പിസ്റ്റളിൽ മനു സ്വർണം നേടിയിരുന്നു. അതേസമയം പോളണ്ടിനെ 4-2ന് കീഴടക്കി ഇന്ത്യൻ പുരുഷ ഹോക്കി ടീം സെമി ഫൈനലിൽ കടന്നു.