sabarimala-works

ശബരിമല : പമ്പയിലെ പ്രളയത്തിൽ തകർന്ന റോഡുകളുടെയും, മറ്റ് അടിയന്തര നവീകരണ പുനരുദ്ധാരണ പ്രവർത്തികളും അടുത്തമാസം പതിനഞ്ചിനകം പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ഇവിടത്തെ നവീകരണ പ്രവർത്തനങ്ങൾ ടാറ്റാ പ്രൊജക്ട് ലിമിറ്റിഡിനെക്കൊണ്ട് ചെയ്യിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.ശബരിമലയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപണികൾക്ക് മാത്രമായി 200 കോടി രൂപ അനുവദിച്ചു. പാലങ്ങൾ, അനുബന്ധ റോഡുകൾ, കലുങ്കുകൾ എന്നിവയുടെ നിർമ്മാണവും ടാറ്റാ പ്രൊജക്ട് ലിമിറ്റിഡിനാണ് നൽകിയിരിക്കുന്നത്. പ്രവൃത്തികളുടെ മേൽനോട്ടത്തിന് ചീഫ് സെക്രട്ടറി അധ്യക്ഷനായും മൂന്ന് ഐ.എ.എസ് ഓഫീസർമാരും സംസ്ഥാന പോലീസ് മേധാവിയും അംഗങ്ങളായും ഉന്നതതല സമിതിയും രൂപീകരിച്ചിട്ടുണ്ട്.

നിലയ്ക്കലിൽ 6,000 തീർത്ഥാടകർക്ക് ഇടത്താവളവും 10,000 തീർത്ഥാടകർക്ക് വിശ്രമകേന്ദ്രവും നിർമ്മിക്കും. ഈ വർഷം മുതൽ നിലയ്ക്കലിൽ കൂടുതൽ ഭക്തർക്ക് തങ്ങേണ്ടി വരുമെന്നതിനാൽ ഇവിടത്തെ കുടിവെള്ളസംഭരണ ശേഷി 60 ലക്ഷം ലിറ്ററായി ഉയർത്താനും തീരുമാനമായിട്ടുണ്ട്.