ന്യൂഡൽഹി: അടുത്തമാസം തന്നെ ശബരിമല ക്ഷേത്രത്തിൽ ദർശനത്തിനെത്തുമെന്ന് വനിതാ അവകാശ പ്രവർത്തക തൃപ്തി ദേശായി. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് താൻ എത്തുന്നതെന്നും, തടഞ്ഞാൽ അത് കോടതിയലക്ഷ്യമായിരിക്കുമെന്നും അവർ വ്യക്തമാക്കി.
'ഭരണഘടന അംഗീകരിക്കുന്നണ്ടോയെന്ന് കോൺഗ്രസും ബി.ജെ.പിയും വ്യക്തമാക്കണം. സമരം ചെയ്യുന്നതും ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നതുമൊന്നും ശരിയല്ല' -തൃപ്തി ദേശായി പറഞ്ഞു.
കോടതി വിധിയുടെ പശ്‌ചാത്തലത്തിൽ ശബരിമലയിൽ എത്താൻ ഏത് നിമിഷവും തയ്യാറാണെന്ന് തൃപ്‌തി കേരള കൗമുദിയോട് പ്രതികരിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസമുള്ളവരും പുരോഗമനപരമായി ചിന്തിക്കുന്നുവെന്ന് അവകാശപ്പെടുന്നവരും സ്ത്രീകളെ അശുദ്ധിയുടെ പേരിൽ മാറ്റിനിറുത്തുന്നത് നീതീകരിക്കാൻ ആകാത്തതാണെന്ന് അവർ വ്യക്തമാക്കി.