chief-minister

തിരുവനന്തപുരം: പ്രളയദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിദേശത്ത് ദുരിതാശ്വാസ സമാഹരണ യാത്ര പോകുന്നതിന് മന്ത്രിമാർക്ക് കേന്ദ്രത്തിന്റെ വിലക്ക്. കടുത്ത നിയന്ത്രണങ്ങളോടെ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് കേന്ദ്രസർക്കാർ അനുമതി നൽകിയത്. വിദേശ ഫണ്ട് സ്വീകരിക്കരുത്, വിദേശ പ്രതിനിധികളുമായി ചർച്ച നടത്തരുത് തുടങ്ങിയ ഉപാദികളോടെയാണ് മുഖ്യമന്ത്രിക്ക് ദുബായിലേക്ക് യാത്രാനുമതി നൽകിയിരിക്കുന്നത്.

മുഖ്യമന്ത്രിയടക്കം 18 മന്ത്രിമാരാണ് നവകേര നിർമ്മാണത്തിനായി വിദേശയാത്രയ്‌ക്ക് അനുമതി തേടിയത്. ഈ മാസം 18മുതലായിരുന്നു യാത്ര നിശ്‌‌ചയിച്ചിരുന്നത്. അതേസമയം, യാത്രയുമായി ബന്ധപ്പെട്ട തടസങ്ങളെല്ലാം ഉടൻ നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി സുനിൽ കുമാർ പ്രതികരിച്ചു.