ind-vs-west-indies

ഹൈദരാബാദ്: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ 311 റൺസിന് വിൻഡീസ് പുറത്ത്. 189 പന്തിൽ 106 റൺസടിച്ച് ചേസ് വിൻഡീസിനെ 300 കടത്തിയെങ്കിലും 16 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ ശേഷിക്കുന്ന മൂന്ന് വിക്കറ്റുകൾ കൂടി അവർക്ക് നഷ്‌ടപ്പെടുകയായിരുന്നു. ഏഴിന് 295 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് തുടങ്ങിയ വിൻഡീസിനെ കുൽദീപ് യാദവും ഉമേഷ് യാദവും ചേർന്ന് കടപുഴക്കുകയായിരുന്നു.

20 പന്തിൽ രണ്ട് റണ്ണെടുത്ത ബിഷൂവിനെ ക്ലീൻ ബൗൾഡാക്കി കുൽദീപ് യാദവാണ് രണ്ടാം ദിനത്തിലെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. പിന്നാലെ ചേസും പുറത്തായി. നേരിട്ട ആദ്യ പന്തിൽ തന്നെ ഗബ്രിയേലിനെ തിരിച്ചയച്ച് ഉമേഷ് യാദവ് വിൻഡീസിന്റെ ബാറ്റിങ് അവസാനിപ്പിച്ചു. ഇതോടെ രണ്ടാം ദിനത്തിലെ മൂന്നു വിക്കറ്റും ഉമേഷിന്റെ പേരിലായി. കുൽദീപ് യാദവ് മൂന്നും അശ്വിൻ ഒന്നും വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിൻഡീസിന് 32 റൺസ് പൂർത്തിയാക്കുന്നതിനിടെ ഓപ്പണർ കീറൺ പവലിനെ നഷ്‌ടപ്പെട്ടു. 30 പന്തിൽ 22 റൺസായിരുന്നു പവലിന്റെ സമ്പാദ്യം. സ്‌കോർ 52ൽ എത്തിയപ്പോൾ മറ്റൊരു ഓപ്പണറായ ബ്രാത്ത്‌‌വറെയും പുറത്തായി. ഡൗറിച്ച് 30 റൺസും നായകൻ ജേസൺ ഹോൾഡർ 52 റൺസും നേടി പുറത്തായി.