health

മദ്ധ്യവയസ്‌കരായ സ്ത്രീകളുടെ മരണ കാരണങ്ങളിൽ പ്രധാനപ്പെട്ടതാണ് സ്തനാർബുദം. വയസ് കൂടുന്തോറും സ്തനാർബുദത്തിന്റെ സാദ്ധ്യതയും കൂടുന്നു. ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിൽ സ്തനാർബുദം മൂലമുള്ള മരണം ഒന്നു മുതൽ 3 ശതമാനം വരെയാണ്.

ആഹാരത്തിലെ ജവ്യേീ ലെേൃീഴലി എന്ന ഘടകത്തിന്റെ അഭാവം ബ്രെസ്റ്റ് കാൻസറിന്റെ സാദ്ധ്യത വർദ്ധിപ്പിക്കുന്നു. ജവ്യേീ ലെേൃീഴലി അടങ്ങിയ സൂക്ഷ്മ ആഹാരവസ്തുക്കൾ താഴെ പറയുന്നവയാണ്. പച്ചക്കറികളിൽ കുമ്പളം, ചേന, ചേമ്പ്, കാച്ചിൽ മുതലായവയും കോര തുടങ്ങിയ മീനിലും ധാരാളമായി അടങ്ങിയിരിക്കുന്നു.

ശരീരത്തിൽ അടിയുന്ന അമിതമായ കൊഴുപ്പിൽ നിന്നുണ്ടാകുന്ന ഇസ്ട്രാ ഡയോൺ എന്ന ഹോർമോൺ സ്തനാർബുദത്തിന്റെ സാദ്ധ്യത വർദ്ധിപ്പിക്കുന്നു.
മുലയൂട്ടൽ സ്തനാർബുദത്തിൽ നിന്ന് ഒരു പരിധിവരെ സംരക്ഷണം നൽകുന്നു.

ചില ജീവിത സാഹചര്യങ്ങൾ (മദ്യപാനം, പുകവലി, വെറ്റിലമുറുക്ക്, അന്തരീക്ഷ മലിനീകരണം, ഭക്ഷ്യവസ്തുക്കളിലെ വിഷാംശം, അമിതമായ വണ്ണം, ആയാസമില്ലാത്ത ജീവിതമാർഗം, മാനസിക സംഘർഷം) കാരണമായേക്കാം.

അടുത്തകാലത്തായി വിശദമായ പരിശോധനകളിലൂടെ ശരീരത്തിൽ കാൻസർ ഇല്ല എന്ന് തീർച്ചപ്പെടുത്തിയ ഒരാളിൽപ്പോലും വരുന്ന ഒന്നോ രണ്ടോ മാസം കഴിയുമ്പോൾ കാൻസർ രോഗം ആരംഭിച്ചേക്കാം. ജീവിതസാഹചര്യങ്ങളിലൂടെ പ്രതിരോധിക്കുന്നതിനോടൊപ്പം നിരന്തരമായ സ്വയം പരിശോധനകളും ആവശ്യമാണ്. തുടക്കത്തിലേ കണ്ടെത്താൻ കഴിയും എന്നതാണ് സ്തനാർബുദത്തെ മറ്റ് കാൻസകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. (തുടരും)

ഡോ. എസ്. പ്രമീളാദേവി
കൺസൽട്ടന്റ് സർജൻ
എസ്.യു.ടി ഹോസ്പിറ്റൽ
പട്ടം, തിരുവനന്തപുരം
ഫോൺ:
0471 4077888