1. ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച് സുപ്രീംകോടതി വിധി വന്ന പശ്ചാത്തലത്തിൽ ദർശനത്തിന് എത്തുമെന്ന് പ്രഖ്യാപിച്ച് തൃപ്തിദേശായി. സുപ്രീംകോടതി വിധിക്ക് എതിരെ സമരം ചെയ്യുന്നതും ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്നും ശരിയല്ല. ദർശനത്തിന് എത്തുന്നവരെ തടയാൻ ശ്രമിക്കുന്നത്‌കോടതി അലക്ഷ്യമാകും എന്ന് പറഞ്ഞ തൃപ്തി, സ്ത്രീപ്രവേശനത്തിന് എതിരെകോൺഗ്രസും ബി.ജെ.പിയും സമരം നടത്തുന്നതിനെയും വിമർശിച്ചു.
2. ശബരിമലയിൽ ദർശനം നടത്തുന്ന തീയതി ഒരാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കുമെന്നും തൃപ്തി. ഒരു സംഘം സ്ത്രീകളോടൊപ്പം ശബരിമലയിൽ എത്തുമെന്ന് പറഞ്ഞ തൃപ്തിനേരത്തെ സ്ത്രീ പ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദർഗ, ശിഖനാപൂർ എന്നിവിടങ്ങളിൽ ദർശനം നടത്തിയിരുന്നു. തൃപ്തിദേശായിയുടെ പ്രഖ്യാപനം, ശബരിമല സ്ത്രീ പ്രവേശന വിധിക്ക് എതിരെകേരളത്തിൽ ഹിന്ദു സംഘടനകൾ നടത്തുന്ന പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ.
3. പ്രളയ വിഭവ സമാഹരണത്തിനായുള്ള സംസ്ഥാന മന്ത്രിമാരുടെ വിദേശ യാത്ര പ്രതിസന്ധിയിൽ. മന്ത്രിമാരുടെ യാത്രയ്ക്ക്‌കേന്ദ്ര അനുമതി ലഭിച്ചില്ല. ബുധനാഴ്ചയ്ക്ക് മുൻപ് അനുമതി ലഭിച്ചില്ലെങ്കിൽ മന്ത്രിമാരുടെ യാത്ര മുടങ്ങും. മുഖ്യമന്ത്രിയും 17 മന്ത്രിമാരും വിദേശയാത്ര തുടങ്ങുന്നത് ഈമാസം 18 മുതൽ. കർശന വ്യവസ്ഥകളോടെ യാത്രയ്ക്ക് അനുമതി ലഭിച്ചത് മുഖ്യമന്ത്രിക്ക് മാത്രം.
4. വിദേശ ഫണ്ട് സ്വീകരിക്കരുത്. വിദേശ പ്രതിനിധികളുമായി ചർച്ച അരുത്. ദുരിതാശ്വാസവുമായി ബന്ധപ്പെട്ടയോഗങ്ങളിൽ മാത്രം പങ്കെടുക്കാം എന്നും മുഖ്യമന്ത്രിക്ക്‌കേന്ദ്രത്തിന്റെ നിർദ്ദേശം.കേരളത്തിന് ലഭിക്കേണ്ട വിദേശ വായ്പകളിലുംകേന്ദ്രത്തിന്റെ കടുംപിടിത്തം.കേന്ദ്രം പരിധി ഉയർത്താതെകേരളത്തിന് കടം എടുക്കാനാകില്ല. ഇതോടെലോകബാങ്ക്, എ.ഡി.ബി വ്യവസ്ഥകളും അനിശ്ചിതത്വത്തിൽ.
5. മീ ടു ക്യാമ്പയിനിൽ കുടുങ്ങിയകേന്ദ്ര മന്ത്രി എം.ജെ അക്ബറിന് തിരിച്ചടി. അക്ബറിന് എതിരായ ലൈംഗിക ആരോപണ പരാതികൾ പരിശോധിക്കും എന്ന് ബി.ജെ.പിദേശീയ അധ്യക്ഷൻ അമിത് ഷാ. അക്ബറിന് എതിരെ ഉയർന്ന ആരോപണങ്ങളിൽ കഴമ്പ് ഉണ്ടോ എന്ന് പരിശോധിക്കും. വിവാദത്തിന്റെ സത്യാവസ്ഥ തിരിച്ചറിയണം. ആർക്ക് എതിരെയും എന്ത് ആരോപണവും ഉയർത്താൻ സാധിക്കുന്ന പ്ലാറ്റ്‌ഫോമായിസോഷ്യൽ മീഡിയ മാറിയതായും അമിത് ഷായുടെ പ്രതികരണം.
6. അക്ബറിന് എതിരെ ഉയർന്ന മീ ടു വിവാദത്തിൽ പ്രതിരോധത്തിൽ ആയ ബി.ജെ.പിയുടെ ഉന്നതനേതൃത്വം പ്രതികരിക്കുന്നത് ഇതാദ്യം. ബി.ജെ.പിദേശീയ അധ്യക്ഷൻ തന്നെ വിവാദത്തിൽ പ്രതികരിച്ചതോടെ അക്ബറിന് എതിരെ ഉടൻ നടപടിക്ക് സാധ്യത. നൈജീരയൻ യാത്ര കഴിഞ്ഞ് നാളെ തിരിച്ചെത്തുന്ന എം.ജെ അക്ബർ വിവാദത്തിൽ വിശദീകരണം നൽകും. അതേസമയം, വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാട് നിർണായകം. ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ മന്ത്രിയെ പുറത്താക്കുന്നതിന് എതിരെ പാർട്ടിയിൽ എതിർപ്പുമായി ഒരു വിഭാഗം.
7. അക്ബറിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് ഡൽഹി സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. മാദ്ധ്യമ രംഗത്തെ ലൈംഗീക അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് ഡൽഹിയിൽ മാദ്ധ്യമപ്രവർത്തർ പ്രതിഷേധം സംഘടപ്പിക്കും. എം.ജെ അക്ബർ ഉൾപ്പെടെ മാദ്ധ്യമ രംഗത്തെ നിരവധി പ്രമുഖർക്ക് എതിരെ സ്ത്രീകൾ രംഗത്ത് എത്തിയ പശ്ചാത്തലത്തിലാണ് പ്രതിഷേധം. ഏഴ് ഇന്ത്യൻ വനിതാ മാദ്ധ്യമപ്രവർത്തകരാണ് അക്ബറിന് എതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്. ഇതിനു പുറമേ ഇന്നലെ കൊളംബിയൻ മാദ്ധ്യമപ്രവർത്തകയും അക്ബറിന് എതിരെ ആരോപണവുമായി രംഗത്ത് എത്തിയിരുന്നു.
8. ഉപയോക്താക്കളെ ഞെട്ടിച്ചഫേസ് ബുക്ക് ഹാക്കിംഗിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഹാക്കിംഗ്‌നേരിട്ട് ബാധിച്ചത് 2.9കോടി ഉപയോക്താക്കളെ. ഹാക്കിംഗിനെ തുടർന്ന്‌ലോകത്തെമ്പാടും ഉള്ള ഒമ്പത്‌കോടിഫേസ് ബുക്ക് അക്കൗണ്ടുകൾലോഗ് ഔട്ട് ആയിരുന്നു.ഫേസ് ബുക്ക് പ്രോഗ്രാമിങ്ങിലെ പരസ്പര ബന്ധിതമായ സാങ്കേതിക തകരാറുകളാണ് ഹാക്കർമാർ ദുരുപയോഗം ചെയ്തത്. 1.5കോടിയോളം ഉപയോക്താക്കളുടെപേരുംകോൺടാക്ട് വിവരങ്ങളുംമോഷ്ടിക്കപ്പെട്ടു.
9. ഇത് കൂടാതെ 1.4കോടി ആളുകളുടെ പ്രൊഫൈൽ വിവരങ്ങളുംചോർത്തി. സെർച്ച് ഹിസ്റ്ററി, സ്ഥലം, ജനന തീയതി,പേജുകൾ എന്നിവ എല്ലാം ഹാക്കർമാർചോർത്തി എന്നാണ്‌ഫേസ് ബുക്ക് ഔദ്യോഗികമായി അറിയിച്ചത്.ഫേസ് ബുക്ക് എപ്പോഴുംലോഗ് ഇൻ ആയിരിക്കാൻ സഹായിക്കുന്ന ആക്സസ്‌ടോക്കൻ സംവിധാനത്തിലെ തകരാർ ആണ് ഹാക്കർമാർ മുതലെടുത്തത്. ഹാക്കിംഗിനെ തുടർന്ന്‌നേരത്തെ ഗൂഗിളിന്റെസോഷ്യൽ മീഡിയസേവനമായ ഗൂഗിൾ പ്ലസ് നിറുത്തിയിരുന്നു.
10. ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗൺസിലിൽ അംഗത്വംനേടി ഇന്ത്യ. 2019 ജനുവരി ഒന്ന് മുതൽ മൂന്ന് വർഷത്തേക്ക് ആണ് അംഗത്വം. ഇന്ത്യ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്, ഏഷ്യ പസഫിക് വിഭാഗത്തിൽ 188വോട്ടുകൾനേടി കൊണ്ട്.വോട്ടെടുപ്പിൽ പങ്കെടുത്ത 18 രാജ്യങ്ങളിൽ ഏറ്റവും കൂടുതൽവോട്ട്‌നേടിയ രാജ്യമായി ഇന്ത്യ. യു.എൻ മനുഷ്യാവകാശ കൗൺസിലിലേക്ക് പുതിയ അംഗങ്ങളെ കണ്ടെത്തുന്നതിനാണ് 193 അംഗ യു.എൻ ജനറൽ അസംബ്ലിയിൽ തിരഞ്ഞെടുപ്പ് നടത്തിയത്.