ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാവിഷ്ണുവിന്റെ അവതാരമാണെന്ന് ബി.ജെ.പി നേതാവ്. മഹാവിഷ്ണുവിന്റെ പതിനൊന്നാമത്തെ അവതാരമായിട്ടാണ് മഹാരാഷ്ട്രയിലെ ബി.ജെ.പി വക്താവായ അവധൂത് വാഗ പ്രധാനമന്ത്രിയെ ട്വിറ്ററിൽ വിശേഷിപ്പിക്കുന്നത്. ഇത് കൂടാതെ ദൈവത്തെ പോലൊരു നേതാവിനെ കിട്ടിയതിൽ നമ്മൾ ഭാഗ്യവാൻമാരാണെന്നും അദ്ദേഹം ഒരു മറാത്തി ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. അതേസമയം അവധൂത് വാഗയുടെ പ്രസ്താവനയ്‌ക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. ദൈവങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് ബി.ജെ.പി നേതാവിന്റെ വാക്കുകളെന്നാണ് കോൺഗ്രസിന്റെ പരിഹാസം.
എന്നാൽ രാജ്യത്തെ പ്രശസ്തമായ ഒരു സ്ഥാപനത്തിൽ നിന്നും എഞ്ചിനീയറിംഗ് ബിരുദം കരസ്ഥമാക്കിയ അവധൂതിന്റെ സർട്ടിഫിക്കറ്റ് വ്യാജമാണോ അല്ലെയോ എന്ന് പരിശോധിക്കണമെന്നാണ് എൻ.സി.പി ആവശ്യപ്പെട്ടത്.