ഗർഭകാല പരിചരണം വളരെ ശ്രദ്ധവേണ്ടുന്ന കാലമാണ്. മറക്കരുതേ ഈ അഞ്ച് കാര്യങ്ങൾ
- ഗർഭകാലത്ത് ധാരാളം വെള്ളം കുടിക്കണം. വെള്ളത്തിന്റെ അളവ് കുറയുന്നത് വയറിന് സ്തംഭനം, മൂത്രാശയ അണുബാധ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകും.
- ഗർഭിണി ആവശ്യമായ ശരീരഭാരം നിലനിർത്തണം. അമിത വണ്ണമുള്ളവർക്ക് ബി.പി, ഷുഗർ എന്നിവ പ്രശ്നം സൃഷ്ടിക്കാനുള്ള സാദ്ധ്യത കൂടുതലാണ്.
- ആഹാരം കഴിച്ചയുടനേ കുനിയുന്നതും കിടക്കുന്നതും ഒഴിവാക്കുക.
- എരിവ്, കൂടുതൽ എണ്ണ എന്നിവ ഒഴിവാക്കണം. പാലും തൈരും ഉപയോഗിക്കുന്നത് വയർ എരിച്ചിൽ കുറയ്ക്കാൻ സഹായിക്കും.
- ബെഡ്റെസ്റ്റ് ആവശ്യമുണ്ടെങ്കിൽ മാത്രമേ മുഴുവൻ സമയം കട്ടിലിൽ കിടക്കേണ്ടതുള്ളൂ.