ആരോഗ്യവും സൗന്ദര്യവും ഒരുപോലെ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് പാലും തേനും. ഇവ സമാസമം ചേർത്ത് കൈകളിൽ പുരട്ടി പതിനഞ്ച് മിനിട്ടിന് ശേഷം കഴുകി കളയുക. ഇത് കൈകളിലെ കരുവാളിപ്പിനെ ഇല്ലാതാക്കുന്നു. മാത്രമല്ല ഇത് മൃതകോശങ്ങളെ ഇല്ലാതാക്കി ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കും. തേനിൽ അടങ്ങിയിട്ടുള്ള ആന്റി ബാക്ടീരിയൽ ഘടകങ്ങൾ ആണ് ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കി ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കുന്നത്. പാലിൽ ധാരാളം വിറ്റാമിനുകളും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ഇത് കൈകളെ മൃദുവാക്കുകയും ചെയ്യുന്നു.
വെറുതെ പാൽ കൈകളിലും കാലുകളിലും തേയ്ച്ചു പിടിപ്പിക്കുന്നത് നല്ലതാണ്. ഒരു ടീസ്പൂൺ തേനും ചെറുനാരങ്ങാനീരും ഒരു ടീസ്പൂൺ പാൽപൊടിയും ചേർത്ത് പേസ്റ്റാക്കുക. ഇത് കൈകളിലും കാലുകളിലും പുരട്ടി 20 മിനിട്ട് വയ്ക്കാം. ശേഷം കഴുകി കളയുക. കടലമാവ്, പാൽ, ചെറുനാരങ്ങാനീര് എന്നിവ ചേർത്ത് പേസ്റ്റാക്കുക. ഇത് കൈകളിൽപുരട്ടി ഉണങ്ങുന്നതുവരെ വയ്ക്കുക. ശേഷം കഴുകി കളയുക. വെയിലേറ്റുണ്ടാകുന്ന കരിവാളിപ്പ് മാറികിട്ടും.