'മീ ടൂ' ക്യാംപെയ്ൻ ശക്തമായ സാഹചര്യത്തിൽ ഹൃത്വിക് റോഷനെതിരെ വിമർശനം കടുപ്പിച്ച് നടി കങ്കണ റാവത്ത് രംഗത്ത്. നമ്മുടെ ചലച്ചിത്ര മേഖലയിൽ സ്ത്രീകളോട് മാന്യമായി പെരുമാറാത്ത ഒരുപാട് പേർ ഇപ്പോഴുമുണ്ട്. അവർ സ്ത്രീകളെ ഉപദ്രവിക്കും. ഭാര്യമാരെ ട്രോഫികളായി സൂക്ഷിക്കുന്ന ഇവർ ചെറുപ്പക്കാരികളായ നടിമാരെ വെപ്പാട്ടികളാക്കുന്നു. കങ്കണ തുറന്നടിച്ചു. ആത്മാഭിമാനം ഉള്ള ആരും തന്നെ ഹൃത്വിക്ക് റോഷനൊപ്പം ജോലി ചെയ്യാൻ തയ്യാറാകരുത്.
വികാസ് ബഹലിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുമ്പോഴാണ് മാധ്യമപ്രവർത്തകർക്കു മുന്നിൽ വച്ച് കങ്കണ ഹൃത്വിക്കിനെ കടന്നാക്രമിച്ചത്.ഹൃത്വിക്ക് റോഷനെതിരെ ആദ്യമായല്ല കങ്കണ ശബ്ദമുയർത്തുന്നത്. തന്റെ ഇമെയിൽ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് ചോർത്തിയെന്നായിരുന്നു കങ്കണയുടെ പ്രധാന ആരോപണം. ഈ കാര്യം ചൂണ്ടിക്കാട്ടി കങ്കണ പോലീസിൽ പരാതി നൽകിയിരുന്നു.തന്റെ പേര് ഉപയോഗിച്ച് കങ്കണയെ ആരൊക്കെയോ ചേർന്ന് കബളിപ്പിക്കുകയായിരുന്നുവെന്നായിരുന്നു ഹൃത്വിക്കിന്റെ വാദം.