കൊല്ലം: മീടു കാമ്പയിനിൽ ആരോപണ വിധേയനായ നടൻ മുകേഷ് എം.എൽ.എക്കെതിരെ കേസെടുത്താൽ നിലനിൽക്കില്ലെന്ന് പൊലീസിന് നിയമോപദേശം. ബോളിവുഡിലെ സാങ്കേതിക പ്രവർത്തകയായ ടെസ് ജോസഫിന്റെ ട്വീറ്റ് വിവാദമായതോടെയാണ് കൊല്ലം സിറ്റി പൊലീസ് ജില്ലാ സർക്കാർ വക്കീലിനോട് നിയമോപദേശം തേടിയത്.
കൃത്യം നടന്നതായി പറയപ്പെടുന്ന മുംബയിൽ പൊലീസിന് രേഖാ മൂലം പരാതി നൽകിയിട്ടില്ലെന്നതാണ് പ്രധാന നിയമോപദേശം. ട്വീറ്റ് ചെയ്തതുകൊണ്ട് മാത്രം കേസാകില്ലെന്നും പൊലീസിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. ഇതിനിടെ തന്റെ വെളിപ്പെടുത്തൽ രാഷ്ട്രീയ മുതലെടുപ്പിനായി ദുരുപയോഗം ചെയ്യരുതെന്ന് ടെസ് ജോസഫ് തൊട്ടടുത്ത ട്വീറ്റിൽ പറഞ്ഞിരുന്നു.