വത്തിക്കാൻ സിറ്റി: ബാല ലൈംഗിക പീഡനാരോപണത്തെ തുടർന്ന് യു.എസ് കർദിനാൾ ഡോണൾഡ് വൂൾ മൂന്ന് വർഷം മുൻപ് നൽകിയ രാജി ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചു. പിറ്റ്സ്ബർഗ് ബിഷപ്പായിരിക്കേ പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡനത്തിനിരയാക്കിയെന്നാണ് വൂളിനെതിരേ ഉയർന്ന ആരോപണം.
1988 നും 2006നും ഇടയിലായി വൂൾ പീഡനം നടത്തിയെന്നാണ് ആരോപണം. സഭാ നേതാക്കൾ കുറ്റകൃത്യം മൂടിവെക്കാനും കൂട്ടുനിന്നു. നിരവധി പേർ ബിഷപ്പിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. മുൻഗാമിയായ വാഷിംഗ്ടൺ ആർച്ച് ബിഷപ് തിയഡോർ മക്കരിക് രാജിവച്ചതോടെ 78 കാരനായ വൂളിനുമേൽ സമ്മർദമുയർന്നിരുന്നു. തുടർന്നാണ് മൂന്ന് വർഷം മുൻപ് വൂൾ രാജി സമർപ്പിച്ചത്.
പെൻസിൽവേനിയ കത്തോലിക്ക സഭയിലെ 300 പുരോഹിതൻമാർ ബാലലൈംഗിക പീഡനം നടത്തുന്നുവെന്ന റിപ്പോർട്ട് 2002 ലാണ് പുറത്തുവന്നത്. 300 ഒാളം പുരോഹിതന്മാർ 1000ത്തോളം കുട്ടികളെ പീഡിപ്പിച്ചതായാണ് ഇതേക്കുറിച്ച് അന്വേഷിച്ച ഗ്രാൻറ് ജൂറി കണ്ടെത്തിയത്. ജൂറി റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കുരുക്ക് മുറുകിയത്. പീഡന ആരോപണമുയർന്ന സഹപ്രവർത്തകരെ സംരക്ഷിക്കാനും വൂൾ ശ്രമിച്ചു. ചിലി, ആസ്ട്രേലിയ, അയർലൻഡ് എന്നി രാജ്യങ്ങളിലെ പുരോഹിതന്മാർക്ക് നേരെയും ലൈംഗികാരോപണമുയർന്നിട്ടുണ്ട്.