police-men-at-corporation

ന്യൂഡൽഹി: തെക്ക് പടിഞ്ഞാറൻ ഡൽഹിയിലെ ചാവ്‌ല നഗരത്തിൽ പട്ടാപകൽ ബാങ്ക് കൊള്ള. കോർപറേഷൻ ബാങ്കിലാണ് ആയുധധാരികളായ ആക്രമികളെത്തി കവർച്ച നടത്തിയത്. കവർച്ചാ ശ്രമം തടയുന്നതിനിടെ ബാങ്ക് ജീവനക്കാരനെ അക്രമികൾ വെടിവെച്ച് കൊന്നു. 33കാരനായ സന്തോഷ്‌ കുമാറാണ് കൊല്ലപ്പെട്ടത്.

ഇദ്ദേഹത്തെ വെടിവെച്ചു വീഴ്ത്തിയ ശേഷം അക്രമികൾ പത്ത് ലക്ഷം രൂപയുമായി കടന്നു കളഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് 3.45 ഓടെയായിരുന്നു സംഭവം. ദ്വാരകയിലെ ചാവ്‌‌ലയിൽ സ്ഥിതി ചെയ്യുന്ന ബാങ്കിൽ എത്തിയ അക്രമികൾ സന്തോഷിനെ തോക്കിൻ മുനയിൽ നിർത്തി പണം ആവശ്യപ്പെട്ടു. എന്നാൽ സന്തോഷ് കവർച്ചാ ശ്രമം ചെറുത്തതോടു കൂടിയാണ് അക്രമികൾ വെടി ഉയർത്തത്. രണ്ട് തവണ വെടിയേറ്റ സന്തോഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.