മുഖക്കുരു എന്നു കേൾക്കുമ്പോൾ തന്നെ ആത്മവിശ്വാസം കെട്ടു പോകും. ഹോർമോണിലുണ്ടാകുന്ന മാറ്റം, ആർത്തവവിരാമം തുടങ്ങിയ കാരണങ്ങളാണ് മുഖക്കുരുവിന്റെ കാരണങ്ങളായി കണ്ടെത്തിയിട്ടുള്ളത്. പക്ഷേ, ഒരല്പം ശ്രദ്ധിച്ചാൽ ഇനി മുഖക്കുരുവിനെ ഓർത്ത് പേടിക്കേണ്ടതില്ല.
ഐസ് മസാജിംഗ്
ഏറ്റവും ചെലവ് കുറഞ്ഞതും എപ്പോഴും ചെയ്യാവുന്നതും ആയ ചികിൽസാ രീതി ആണിത്. ഒരു ചെറിയ ഐസ് കട്ട എടുത്തു മുഖക്കുരു ഉള്ള ഭാഗത്ത് മെല്ലെ മസാജ് ചെയ്യുക. മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകൾക്ക് നശിക്കാൻ ഇത് തന്നെയാണ് ഫലപ്രദമായ മാർഗം. കൂടാതെ ഐസ് കട്ട വെക്കുന്നതോടെ കുരുവിന്റെ വലുപ്പം കുറയുകയും സ്വാഭാവികമായുണ്ടാകുന്ന ചുവപ്പ് കളർ പോവുകയും ചെയ്യും.
ജീരക വെള്ളം കുടിക്കുക
ജീരക വെള്ളം കുടിക്കുന്നത് മുഖക്കുരു ഉണ്ടാവാതിരിക്കാൻ നല്ലതാണ്. കൂടാതെ ജീരകം വെള്ളം ചേർത്ത് അരച്ച് മുഖത്ത് പുരട്ടുന്നതും വളരെ നല്ലതാണ്. ജീരകത്തിൽ അടങ്ങിയ സിങ്ക് മുഖക്കുരുവിനെ പ്രതിരോധിക്കുന്നു.