മലയാളി ക്രിക്കറ്റ് താരവും ഇപ്പോൾ ഹിന്ദി ബിഗ് ബോസിലെ മത്സരാർത്ഥിയുമായ ശ്രീശാന്തുമായി ലിവിംഗ് റിലേഷനിൽ ആയിരുന്നുവെന്ന വെളിപ്പെടുത്തലുമായി നടി നികേഷ പട്ടേൽ. ബാംഗ്ലൂർ ടൈംസിനു നൽകിയ അഭിമുഖത്തിലാണ് അഞ്ചു വർഷം മുമ്പ് വരെ തങ്ങൾ പ്രണയത്തിലായിരുന്നുവെന്നും ഇപ്പോൾ ബ്രേക്ക് അപ്പിനു ശേഷവും താൻ അതിൽ നിന്നും പൂർണമായും വിമുക്തയായിട്ടില്ലെന്നും നികേഷ പറയുന്നത്.
ബിഗ് ബോസിൽ ഭാര്യ ഭുവനേശ്വരിയെ കുറിച്ച് പറയവേ 7 വർഷമായി തങ്ങൾ പ്രണയിച്ചുവെന്ന് ശ്രീശാന്ത് പറഞ്ഞതാണ് നികേഷയെ ചൊടിപ്പിച്ചത്. തനിക്കൊപ്പം കഴിയുമ്പോഴും ശ്രീ മറ്റൊരു പ്രണയത്തിലായിരുന്നു എങ്കിൽ താൻ എന്താണ് മനസിലാക്കേണ്ടത് എന്നാണ് നികേഷ ചോദിക്കുന്നത്. 2012ൽ വരദ നായിക എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ആണ് ശ്രീശാന്തുമായി പിരിഞ്ഞത്. ബിഗ് ബോസ് ഷോയിൽ ശ്രീ സ്ഥാപിക്കാൻ ശ്രമിക്കും പോലെ ആളൊരു മഹാനായ ആളല്ലെന്നും സ്ത്രീകളെ ബഹുമാനിക്കാൻ അറിയില്ലെന്നും നികേഷ പറയുന്നു. പിരിഞ്ഞതിനു ശേഷം ശ്രീശാന്തിനെ നേരിൽ കണ്ടിട്ടില്ലെന്നും നികേഷ കൂട്ടിച്ചേർത്തു.