ഭസ്മം കൊണ്ട് നെറ്റിയിലും മറ്റും അണിഞ്ഞിരിക്കുന്ന വിശേഷപ്പെട്ട കുറികളും തപസുമുടക്കാനെത്തിയ കാമദേവൻ ദഹിക്കത്തക്കവണ്ണം തീജ്വാല ചൊരിഞ്ഞ നെറ്റിക്കണ്ണും പുരികക്കൊടിയും എനിക്ക് പ്രത്യക്ഷമായി കാണാനിടവരണം.