flaxseeds

നമുക്ക് അധികം പരിചിതമല്ലാത്തതാണെങ്കിലും ഫ്ളാക്സ് സീഡ് ഗുണത്തിൽ മുമ്പനാണ്. ഫ്ളാക്സ് സീഡുകൾ വറുത്ത് പൊടിച്ചത് ചെറുചൂടുള്ള വെള്ളത്തിൽ ചേർത്ത് രാവിലെ വെറുംവയറ്റിൽ കുടിയ്ക്കുന്നത് അമിതവണ്ണം കുറയ്‌ക്കും. നാരുകളുടെ കലവറയായതിനാൽ ദഹനപ്രക്രിയ മെച്ചപ്പെടുത്തും. ഫ്ളാക്സ്‌ സീഡുകൾ വറുത്ത് പൊടിച്ചത് 15 മിനിറ്റുകളിൽ തന്നെ ഉപയോഗിയ്ക്കണം. ഫ്ളാക്സ് സീഡ് പൊടിച്ചത് തൈരിൽ ചേർത്തും പഴങ്ങളുടെ കൂടെ ചേർത്തും കഴിയ്‌ക്കാം. രാത്രിയിൽ ഫ്ളാക്സ് സീ‌ഡ‌് ഇട്ട് തിളപ്പിച്ച വെള്ളം രാവിലെ വെറുംവയറ്റിൽ കുടിയ്ക്കുന്നത് കൂടുതൽ ഗുണം നൽകും. ഇതിലെ ആന്റി ഓക്സിഡന്റുകളും ഫൈറ്റോകെമിക്കലുകളും ചർമത്തിന് ഉത്തമമാണ്. ഒരു സ്പൂൺ ഫ്ളാക്സ് സീഡിൽ 1.8 ഗ്രാം ഒമേഗ 3 കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. മത്സ്യം കഴിയ്ക്കാത്തവർക്ക് ഒമേഗ 3 ഫാറ്റി ആസിഡിന്റെ കുറവ് ഫ്ളാക്സ് സീഡ് കഴിച്ച് പരിഹരിക്കാം. ഗർഭിണികൾ ഫ്ളാക്സ് സീഡ് കഴിച്ച് കുഞ്ഞിന്റെ ആരോഗ്യം മെച്ചപ്പെടുത്താം. ഇതിലെ ലിഗ്നൻ ഘടകം പ്രമേഹം ഭേദമാക്കും. കാൻസർ, ഹൃദയാഘാതം, എന്നിവയ്‌ക്കെതിരെ പ്രവർത്തിക്കാനും കഴിവുണ്ടിതിന്.