wcc

കൊച്ചി: മലയാള സിനിമായാകെ അക്ഷാരാർത്ഥത്തിൽ ഞെട്ടിച്ച് കൊണ്ടാണ് ഇന്ന് വനിതാ സംഘടനയായ ഡബ്ല്യു.സി.സിയുടെ നേതൃത്വത്തിൽ പത്രസമ്മേളനം വിളിച്ചത്. താരസംഘടനയായ അമ്മയ്ക്കെതിരെയും പ്രസിഡന്റ് മോഹൻലാലിനെതിരെയും രൂക്ഷവിമർശനമാണ് ഇവർ ഉന്നയിച്ചത്. അതിനിടയിൽ കേരളത്തെ ‌ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമുണ്ടായി. ഒന്നര വർഷം മുമ്പ് പതിനേഴുകാരി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തന്റെ വാതിലിൽ മുട്ടി വിളിച്ചെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സംവിധാനങ്ങൾ വേണമെന്നും മുതിർന്ന നടി രേവതി പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി.

ആക്രമിച്ചവരാണെന്ന് പുറത്ത് പറയില്ലേ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ആ പെൺകുട്ടി തുറന്ന് പറയാൻ സന്നദ്ധയാകുമ്പോൾ ഇക്കാര്യം പുറത്ത് വരുമെന്നും രേവതി വ്യക്തമാക്കി. ഇതുവരെ ഇക്കാര്യം പുറത്ത് പറയാതിരുന്നതിന് എന്ത് നിയമ നടപടി നേരിടാനും താൻ തയ്യാറാണെന്നും താരം കൂട്ടിച്ചേർത്തു. ഇന്നത്തെ പത്രസമ്മേളനം ഒന്നിന്റെയും അവസാനമല്ല പോരാടാൻ തന്നെയാണ് തീരുമാനമെന്ന് അവർ തുറന്ന് പറയുമ്പോൾ വരും ദിവസങ്ങളിൽ മലയാള സിനിമ അഭിമുഖീകരിക്കേണ്ടി വരിക കനത്ത വെല്ലുവിളി ആയിരിക്കുമെന്ന് ഉറപ്പാണ്.