syro

ഹൂസ്റ്റൺ: 2019ൽ ഹൂസ്റ്റണിൽ നടക്കുന്ന ഏഴാമത് സിറോ മലബാർ നാഷണൽ കൺവൻഷന്റെ രജിസ്‌ട്രേഷൻ കിക്കോഫ് ഡാലസ് സെന്റ്‌തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനയിലും ഫിലഡൽഫിയാ സെന്റ്‌തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനയിലും ഒക്ടോബർ 14 ന് നടത്തും. സിറോ മലബാർ രൂപതാ മെത്രാനും കൺവൻഷൻ രക്ഷാധികാരിയുമായ മാർ.ജേക്കബ് അങ്ങാടിയത്ത് നാളെ നടക്കുന്ന ഡാലസിലെ കിക്കോഫ് ചടങ്ങുകളിൽ പങ്കെടുക്കും. ഇടവക വികാരി ഫാജോഷി എളമ്പാശ്ശേരിൽ,മോൻസി വലിയവീട് , മൻജിത് കൈനിക്കര (കോ ഓർഡിനേറ്റേഴ്സ് ) എന്നിവർനേതൃത്വം നൽകും.

രൂപതാ സഹായ മെത്രാനും കൺവൻഷൻ ജനറൽ കൺവീനറുമായ മാർജോയ് ആലപ്പാട്ട്, ഫിലഡൽഫിയാ സെന്റ്‌തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനയിൽ ഞായാറാഴ്ച രാവിലെ 11 മണിക്ക് വി. കുർബാനയർപ്പിച്ചു കിക്കോഫ് ചടങ്ങുകളിൽ പങ്കെടുക്കും. ഫാ വിനോദ് മഠത്തിപ്പറമ്പിൽ ഇടവക വികാരിയും , ജോർജി വിജോർജ്, ഷാജി മിറ്റത്താനി, അമയ് ജോർജ്, അഭിലാഷ് രാജൻ,റോഷൻ പ്ലാമൂട്ടിൽ എന്നിവർ കോർഡിനേറ്റേഴ്സുമാണ്.