pk-shashi

1. ഷൊർണൂർ എം.എൽ.എ പി.കെ ശശിക്ക് എതിരായ ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പീഡന പരാതിയിൽ നടപടി നീളും. എ.കെ. ബാലൻ, പി.കെ. ശ്രീമതി എന്നിവർ അംഗങ്ങളായ അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് പരിഗണിക്കാതെ സി.പി.എം സംസ്ഥാന സമിതി പിരിഞ്ഞു. അന്വേഷണ റിപ്പോർട്ട് പൂർത്തിയായില്ല എന്നും ഇനിയും മൊഴി എടുക്കാൻ ഉണ്ടെന്നും വിശദീകരണം. ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും വിഷയം ചർച്ച ചെയ്തിരുന്നില്ല


2. ഇന്നത്തെ യോഗത്തിൽ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കുമെന്നും പീഡന പരാതിയിലും ശശിയുടെ ഗൂഢാലോചനാ പരാതിയിലും നടപടി ഉണ്ടാകും എന്നായിരുന്നു റിപ്പോർട്ടുകൾ. സംഘടനാ നടപടി എടുത്താൽ ശശിയെ എം.എൽ.എ സ്ഥാനത്ത് തുടരാൻ അനുവദിക്കുന്നത് ഉൾപ്പെടെ ഉള്ള കാര്യങ്ങൾ തിരിച്ചടി ആകും എന്ന് പാർട്ടിയിലെ ഒരു വിഭാഗം


3. നടിയെ ആക്രമിച്ച കേസിൽ അമ്മ പ്രസിഡന്റ് നടൻ മോഹൻലാലിന് എതിരെ രൂക്ഷ വിമർശനവുമായി മലയാള സിനിമയിലെ വനിതാ കൂട്ടായ്മയുടെ വാർത്താ സമ്മേളനം. മോഹൻലാൽ നയിക്കുന്ന അമ്മ നേതൃത്വത്തിൽ വിശ്വാസമില്ല. അമ്മ എക്സിക്യൂട്ടീവ് അംഗമായ നടൻ ബാബു രാജ് ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ചു. അമ്മ സന്തുഷ്ട കുടുംബമല്ല. ഇനി കണ്ണടച്ച് മിണ്ടാതിരിക്കില്ലെന്നും ഒന്നും കണ്ണടച്ച് വിശ്വസിക്കില്ലെന്നും ഡബ്ല്യു.സി.സി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ.


4. അമ്മ പ്രസിഡന്റ് മോഹൻലാൽ വാർത്താ സമ്മേളനത്തിൽ തങ്ങളെ വെറും നടിമാർ എന്നു പറഞ്ഞ് ആക്ഷേപിച്ചതായും രേവതി. ആരോപണ വിധേയനായ നടന് എതിരെ ഡബ്ലിയു.സി.സി ഉന്നയിച്ച ഒരു കാര്യത്തിലും നടപടി ഉണ്ടായില്ല. മലയാള സിനിമയിൽ നടിമാർ വിവേചനം നേരിടുന്നു. ഇനി നിശബ്ദർ ആയിരുന്നിട്ട് കാര്യമില്ല. അമ്മയുമായുള്ള ചർച്ചയിൽ കുറ്റപ്പെടുത്തലുകൾ നേരിടേണ്ടി വന്നു. അപമാനം നേരിട്ടു. പ്രതിഷേധം അമ്മയോടല്ല. അമ്മ ഭാരവാഹികൾ നടത്തുന്ന നീതി നിഷേധത്തിന് എതിരെയാണ് പ്രതിഷേധം എന്നും നടിമാരായ പാർവതിയും രേവതിയും.


5. ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടത്ര പിന്തുണ കിട്ടിയില്ല. അമ്മയുടെ നാടകങ്ങൾക്ക് ഇനി നിന്നുകൊടുക്കാൻ തങ്ങളെ കിട്ടില്ലെന്ന് രമ്യ നമ്പീശൻ. അമ്മയിൽ തുടരുമെന്നും പോരാട്ടം തുടരും എന്നും പത്മപ്രിയ. അഞ്ജലി മേനോൻ, ബീന പോൾ, റിമ കല്ലിങ്കൽ, ദീദി ദാമോദരൻ, സജിത മഠത്തിൽ എന്നിവരും വാർത്താ സമ്മേളനത്തിൽ. ആക്രമിക്കപ്പെട്ട നടി അമ്മയിൽ നിന്ന് രാജിവെച്ച സാഹചര്യം വിശദീകരിക്കുന്ന കത്തും വാർത്താ സമ്മേളനത്തിൽ പരസ്യപ്പെടുത്തി. സിനിമയിൽ നേരിട്ട മോശം അനുഭവം വാർത്താ സമ്മേളനത്തിൽ തുറന്നു പറഞ്ഞ് യുവ സംവിധാന സഹായി അർച്ചന പദ്മിനി.


6. പ്രളയ വിഭവ സമാഹരണത്തിനായുള്ള സംസ്ഥാന മന്ത്രിമാരുടെ വിദേശ യാത്ര പ്രതിസന്ധിയിൽ. മന്ത്രിമാരുടെ യാത്രയ്ക്ക് കേന്ദ്ര അനുമതി ലഭിച്ചില്ല. ബുധനാഴ്ചയ്ക്ക് മുൻപ് അനുമതി ലഭിച്ചില്ലെങ്കിൽ മന്ത്രിമാരുടെ യാത്ര മുടങ്ങും. മുഖ്യമന്ത്രിയും 17 മന്ത്രിമാരും വിദേശയാത്ര തുടങ്ങുന്നത് ഈമാസം 18 മുതൽ. കർശന വ്യവസ്ഥകളോടെ യാത്രയ്ക്ക് അനുമതി ലഭിച്ചത് മുഖ്യമന്ത്രിക്ക് മാത്രം.


7. വിദേശ ഫണ്ട് സ്വീകരിക്കരുത്. വിദേശ പ്രതിനിധികളുമായി ചർച്ച അരുത്. ദുരിതാശ്വാസവുമായി ബന്ധപ്പെട്ട യോഗങ്ങളിൽ മാത്രം പങ്കെടുക്കാം എന്നും മുഖ്യമന്ത്രിക്ക് കേന്ദ്രത്തിന്റെ നിർദ്ദേശം. കേരളത്തിന് ലഭിക്കേണ്ട വിദേശ വായ്പകളിലും കേന്ദ്രത്തിന്റെ കടുംപിടിത്തം. കേന്ദ്രം പരിധി ഉയർത്താതെ കേരളത്തിന് കടം എടുക്കാനാകില്ല. ഇതോടെ ലോകബാങ്ക്, എ.ഡി.ബി വ്യവസ്ഥകളും അനിശ്ചിതത്വത്തിൽ.


8. മീ ടു ക്യാമ്പയിനിൽ കുടുങ്ങിയ കേന്ദ്ര മന്ത്രി എം.ജെ അക്ബറിന് തിരിച്ചടി. അക്ബറിന് എതിരായ ലൈംഗിക ആരോപണ പരാതികൾ പരിശോധിക്കും എന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. അക്ബറിന് എതിരെ ഉയർന്ന ആരോപണങ്ങളിൽ കഴമ്പ് ഉണ്ടോ എന്ന് പരിശോധിക്കും. വിവാദത്തിന്റെ സത്യാവസ്ഥ തിരിച്ചറിയണം. ആർക്ക് എതിരെയും എന്ത് ആരോപണവും ഉയർത്താൻ സാധിക്കുന്ന പ്ലാറ്റ്‌ഫോമായി സോഷ്യൽ മീഡിയ മാറിയതായും അമിത് ഷായുടെ പ്രതികരണം


9. അക്ബറിന് എതിരെ ഉയർന്ന മീ ടു വിവാദത്തിൽ പ്രതിരോധത്തിൽ ആയ ബി.ജെ.പിയുടെ ഉന്നത നേതൃത്വം പ്രതികരിക്കുന്നത് ഇതാദ്യം. ബി.ജെ.പി ദേശീയ അധ്യക്ഷൻ തന്നെ വിവാദത്തിൽ പ്രതികരിച്ചതോടെ അക്ബറിന് എതിരെ ഉടൻ നടപടിക്ക് സാധ്യത. നൈജീരയൻ യാത്ര കഴിഞ്ഞ് നാളെ തിരിച്ചെത്തുന്ന എം.ജെ അക്ബർ വിവാദത്തിൽ വിശദീകരണം നൽകും. അതേസമയം, വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് നിർണായകം. ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ മന്ത്രിയെ പുറത്താക്കുന്നതിന് എതിരെ പാർട്ടിയിൽ എതിർപ്പുമായി ഒരു വിഭാഗം.


10. അക്ബറിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് ഡൽഹി സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. മാദ്ധ്യമ രംഗത്തെ ലൈംഗീക അതിക്രമത്തിൽ പ്രതിഷേധിച്ച് ഡൽഹിയിൽ മാദ്ധ്യമ പ്രവർത്തകർ പ്രതിഷേധം സംഘടപ്പിച്ചു. എം.ജെ അക്ബർ ഉൾപ്പെടെ മാദ്ധ്യമ രംഗത്തെ നിരവധി പ്രമുഖർക്ക് എതിരെ സ്ത്രീകൾ രംഗത്ത് എത്തിയ പശ്ചാത്തലത്തിലാണ് പ്രതിഷേധം. ഏഴ് ഇന്ത്യൻ വനിതാ മാദ്ധ്യമപ്രവർത്തകരാണ് അക്ബറിന് എതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്. ഇതിനു പുറമേ ഇന്നലെ കൊളംബിയൻ മാദ്ധ്യമപ്രവർത്തകയും അക്ബറിന് എതിരെ ആരോപണവുമായി രംഗത്ത് എത്തിയിരുന്നു