ayurveda
Ayurveda

തിരുവനന്തപുരം: കേരള സർവോദയ ഫാർമയുടെ പുതിയ ആയുർവേദ ഉത്പന്നമായ 'ലിവർ ഓൺ' വിപണിയിലെത്തി. 30-ാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് വിപണനോദ്‌ഘാടന ചടങ്ങ് കേരള സർവോദയ മാനേജിംഗ് ഡയറക്‌ടർ എസ്. വിജയനാഥൻ ഉദ്ഘാടനം ചെയ്‌തു. ഡയറക്‌ടർ ആനന്ദ് വിജയൻ പ്രൊഡക്‌ട് ലോഞ്ച് നടത്തി. ജനറൽ മാനേജർ ജിനേഷ് ലാൽ പങ്കെടുത്തു.
കീഴാർനെല്ലി, നെല്ലിക്ക,കടുക്ക, ശതാവരി തുടങ്ങിയ 12 ഔഷധ മൂലികകൾ അടങ്ങുന്ന ആയുർവേദിക് ലിവർ പ്രൊട്ടക്‌ടർ സിറപ്പാണ് 'ലിവർ ഓൺ'. 'ലിവർ ഓൺ' കരളിലടിയുന്ന കൊഴുപ്പും ടോക്‌സിനുകളും നീക്കം ചെയ്ത് കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുമെന്ന് നിർമ്മാതാക്കൾ പറഞ്ഞു. സർവോദയ ബ്ലഡ് റിച്ച്, ഡേറ്റ്‌സ് ലേഹ്യം, ആടലോടകം സിറപ്പ്, ലേഡി പഞ്ചജീര, നറുനീണ്ടി സിറപ്പ് എന്നിവയാണ് കേരള സർവോദയ ഫാർമയുടെ വിപണിയിലെ പ്രചാരമുളള മറ്റു ആയുർവേദ ഉത്പന്നങ്ങൾ.

 ഫോട്ടോ: കേരള സർവോദയ ഫാർമയുടെ പുതിയ ആയുർവേദ ഉത്പന്നമായ 'ലിവർ ഓൺ' വിപണിയിറക്കുന്ന ചടങ്ങ് കേരള സർവോദയ മാനേജിംഗ് ഡയറക്‌ടർ എസ്. വിജയനാഥൻ ഉദ്ഘാടനം ചെയ്യുന്നു.