പാരിസ്: ഫ്രഞ്ച് ഫുട്ബാൾ ഇതിഹാസം തിയറി ഹെൻറി ലീഗ് വൺ ക്ലബായ മൊണാക്കോയുടെ പരിശീലകനാകും. 2016 മുതൽ ബൽജിയത്തിന്റെ സഹപരിശീലകനായിരുന്നു ഹെൻറി. സീസണിലെ മോശം പ്രകടനത്തെ തുടർന്ന് ലിയാനർഡോ ജാർഡിമിനെ പുറത്താക്കിയാണ് നാല്പത്തൊന്നുകാരനായ ഹെൻറിയ്ക്ക് മൊണാക്കോ അധികൃതർ ടീമിന്റെ പരിശീലക സ്ഥാനം നൽകിയത്. കഴിഞ്ഞ തവണ ഫ്രഞ്ച് ലീഗ് വണ്ണിൽ റണ്ണറപ്പുകളായ മൊണാക്കോ ഇത്തവണ ഒമ്പത് മത്സരങ്ങൾ അവസാനിക്കുമ്പോൾ പതിനെട്ടാം സ്ഥാനത്താണ്.