തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പ്രതികരിച്ച് അയ്യപ്പസേവാസംഘം. യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതിയുടെ പൂർണ ഉത്തരവാദിത്തം സർക്കാരിനല്ലെന്ന് അയ്യപ്പസേവാസംഘം വൈസ് പ്രസിഡന്റ് ഡി.വിജയകുമാർ പറഞ്ഞു. ശബരിമല വിവാദത്തിൽ സമരങ്ങളോട് യോജിപ്പില്ലെന്നും ശബരിമലയെ കലാപഭൂമിയാക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ചാനൽ ചർച്ചയ്ക്കിടെയാണ് വിജയകുമാർ ഇക്കാര്യം സൂചിപ്പിച്ചത്.