-sreesanth

ഭുവനേശ്വരി സമ്മതിച്ചാൽ വീണ്ടുമൊരു വിവാഹത്തിന് ഒരുക്കമാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത്. ഹിന്ദി ചാനലിലെ റിയാലിറ്റി ഷോയിലാണ് ശ്രീശാന്ത് ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ ജീവിതത്തിൽ രണ്ട് വിവാഹത്തിന് യോഗമുണ്ടെന്നും അതിനാൽ ഈ തീരുമാനത്തിന് ഭാര്യയും സമ്മതം മൂളുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശന്ത് പറഞ്ഞു.

എന്നാൽ രണ്ടാമതും വിവാഹം കഴിക്കുകയാണെങ്കിൽ അത് ഭുവനേശ്വരിയെ തന്നെ ആയിരിക്കുമെന്ന് ശ്രീശാന്ത് നിലപാട് വ്യക്തമാക്കിയതോടെയാണ് മറ്റ് മത്സരാർഥികൾക്ക് കാര്യം പിടികിട്ടിയത്. 75ആമത്തെ വയസ്സിലാണ് രണ്ടാം വിവാഹമെന്നും ഭാര്യ സമ്മതിച്ചാല്‍ മാത്രമേ അത് നടക്കൂവെന്നും താരം പറയുന്നു. ബിഗ് ബോസിൽ ഭാര്യ ഭുവനേശ്വരിയെ കുറിച്ച് പറയവേ ഏഴ് വർഷമായി തങ്ങൾ പ്രണയിച്ചുവെന്ന ശ്രീശാന്തിന്റെ വെളിപ്പെടുത്തലിനെ തള്ളി നടി നികേഷ പട്ടേൽ രംഗത്തെത്തിയത് വിവാദത്തിലായിരുന്നു.

അഞ്ചു വർഷം മുമ്പ് വരെ തങ്ങൾ പ്രണയത്തിലായിരുന്നുവെന്നും ഇപ്പോൾ ബ്രേക്ക് അപ്പിനു ശേഷവും താൻ അതിൽ നിന്നും പൂർണമായും വിമുക്തയായിട്ടില്ലെന്നുമായിരുന്നു നികേഷയുടെ വെളിപ്പെടുത്തൽ.