കത്തിയമർന്ന ചാരത്തിൽ നിന്നും പുനർജ്ജനിക്കുന്ന ഫീനിക്സ് പക്ഷിയെക്കുറിച്ച് എത്രയോ കേട്ടിരിക്കുന്നു. എഴുത്തുകാരുടെ തൂലികയിൽ വിരിയുന്ന സർഗാത്മക ലോകത്തല്ലാതെ യാർത്ഥ ജീവിതത്തിൽ ആരെങ്കിലും ഫീനിക്സ് പക്ഷിയെ കണ്ടിട്ടുണ്ടോ? ഒരു പക്ഷേ കണ്ടിരിക്കാം. അത് ഫീനിക്സ് പക്ഷിയെ ആയിരിക്കില്ല. ഫീനിക്സ് പക്ഷിയെ പോലെ അതിജീവനത്തിലൂടെ നമ്മെ വിസ്മയിപ്പിച്ച മനുഷ്യരെ ആയിരിക്കാം. അത്തരം ഒരു പെൺകുട്ടി ലോകത്തിന്റെ നെറുകയിൽ നിന്നും നമ്മെ നോക്കി പുഞ്ചിരിക്കുകയാണ്. ഭീകരർ ഏൽപ്പിച്ച കൊടും പീഡനങ്ങളുടെ അഗ്നിയിൽ പല തവണ കത്തിയമർന്നിട്ടും പൂർവാധികം ശക്തിയോടെ അവൾ തിരിച്ചെത്തി. താൻ അനുഭവിച്ച കൊടും യാതനകൾ ലോകത്തിനു മുന്നിൽ തുറന്നു പറഞ്ഞു. തനിക്കുണ്ടായ വിധി ഇനി ലോകത്ത് ഒരു പെൺകുട്ടിയ്ക്കും ഉണ്ടാവരുത് എന്ന പ്രാർത്ഥനയോടെ മനുഷ്യാവകാശ പ്രവർത്തകയുടെ രൂപത്തിൽ ലോകത്തിന് കരുത്തേകുകയാണ് അവൾ ഇന്ന്.
നാദിയാ മുറാദ് എന്ന ഇരുപത്തഞ്ചുകാരിക്ക് ലോകത്തോട് പറയാനുള്ളത് സ്വന്തം ജീവിതമാണ്. കേട്ടാൽ അവിശ്വസനീയമായി തോന്നാവുന്ന ഒരു അതിജീവനത്തിന്റെ കഥ. വെറും ഇരുപത്തൊന്നു വയസ്സിൽ ഒരായുസ്സു കൊണ്ട് അനുഭവിച്ചു തീർക്കേണ്ടതിലും അപ്പുറം കൊടും പീഡനങ്ങളും അപമാനങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന ആ പെൺകട്ടിയുടെ അവസ്ഥ നമുക്ക് ഊഹിക്കാവുന്നതിനും അപ്പുറമാണ്. പല തവണ മരണത്തെ മുഖാമുഖം കണ്ടു. എന്നിട്ടും അവൾ മരണത്തിനു മുന്നിൽ തോൽക്കാൻ തയാറായില്ല. അവിടെയാണ് നാദിയാ മുറാദിനെ ഒരു അസാധാരണ പെൺകുട്ടിയാക്കുന്നത്.
വടക്കൻ ഇറാഖിലെ സിൻജാറിലെ കൊജോ ഗ്രാമത്തിലെ ഒരു സാധാരണ കർഷക കുടുംബത്തിലെ അംഗമായിരുന്ന നാദിയ എന്ന യസീദി പെൺകുട്ടിയുടെ ലോകം ആ കൊച്ചു ഗ്രാമവും കൃഷിയുമൊക്കെയായിരുന്നു. ഒരു സാധാരണ പെൺകുട്ടിയായ അവൾ കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കെയാണ് പെട്ടന്നൊരുനാൾ ഐ.എസ് ഭീകരരുടെ കരിനിഴൽ അവളുടെ ഗ്രാമത്തിനുമേൽ പതിച്ചത്. ആ ഗ്രാമത്തിലെ യസീദി ജനതയെ അവർ ആക്രമിച്ചു. അറുന്നൂറിലധികം പേരെ അവർ കൊന്നൊടുക്കി. ആ നരഹത്യയിൽ നാദിയയ്ക്ക് നഷ്ടമായത് അവളുടെ മാതാപിതാക്കളെയും ആറു സഹോദരൻമാരെയുമാണ്. ഭീകരർ നാദിയയെ വധിച്ചില്ല. അവളെ കൊല്ലാകൊല ചെയ്യാനാണ് ആ ഹിസ്ര ജന്തുക്കൾ തീരുമാനിച്ചത്. ആറായിരത്തിലധികം വരുന്ന യസീദി സ്ത്രീകൾക്കൊപ്പം അവളെയും അവർ തടങ്കലിലാക്കി.
ഒരു ലൈംഗികാടിമയാക്കി മൊസൂളീലേക്ക്‌കൊണ്ട്‌പോയി.പീന്നീട് നടന്നതെല്ലാം പൈശാചികമായ സംഭവങ്ങളാണ്. മൃഗങ്ങൾപോലുംകാണിക്കാത്ത അത്ര ക്രൂരത അവിടെ മനുഷ്യർ അവളോട് കാണിച്ചു. കഴുകൻമാരെപോലെയവർ നാദിയയ്ക്ക് ചുറ്റും വട്ടമിട്ടു. കൂട്ടത്തോടെഅവർനാദിയയെകൊത്തിമുറിവേൽപ്പിച്ചു. മാരകമായമുറിവുകൾ! അവർ അവളുടെശരീരത്തെമാത്രമല്ല മനസിനെയുംഇഞ്ചിഞ്ചായിദ്രോഹിച്ചു.അവൾ ഒരുസ്ത്രീയാണെന്നോതങ്ങൾക്കു ജന്മം നൽകിയതും ഇതുപോലൊരുസ്ത്രീയാണൊന്നോ എന്നൊന്നും ബോധമില്ലാത്ത, നിഷാദവർഗത്തോട്‌പോലുംതാരതമ്യംചെയ്യാൻപറ്റാത്ത തരത്തിലുള്ള മനുഷ്യമൃഗങ്ങളായഅവർഅവളെ മാറിമാറി പീഡിപ്പിച്ചു.അവരുടെപ്രഹരങ്ങൾഇടിമിന്നൽപോലെഅവൾക്കുമീതെപതിച്ചു.സിഗരറ്റ്കുറ്റികൾകൊണ്ട്‌പൊള്ളലേൽപ്പിച്ചു.ശരീരംആയിരംകഷണങ്ങളായി മുറിയുന്നപോലുള്ള വേദനജീവനുള്ളഅവൾഅനുഭവിച്ചു.പലതവണഅവരുടെപിടിയിൽനിന്നുംരക്ഷപെടാൻഅവൾശ്രമിച്ചു.അപ്പോഴെല്ലാംഅവർഅവളെപിടികൂടി.ഒരുമനുഷ്യജീവിയെന്നപരിഗണനപോലുംഅവൾക്ക് നൽകിയില്ല. അവർഅവളെനിരവധിതവണമാനഭംഗത്തിനിരയാക്കി.ഒരുപെൺകുട്ടിയ്ക്ക്സഹിക്കാവുന്നതിലും അപ്പുറം അപമാനം അവൾഏറ്റുവാങ്ങി. എന്നിട്ടുംഅവൾപിടിച്ചു നിന്നു. ആ നരകത്തിൽ നിന്നും തനിക്ക് രക്ഷപ്പെടാനാകുമെന്ന പ്രതീക്ഷയിൽ
ആത്മഹത്യചെയ്ത്‌പോകാവുന്നനിമിഷങ്ങളിലൂടെനാദിയാമുറാദ്എന്നഇരുപത്തൊന്നുകാരികടന്നുപോയി.മൂന്നുമാസക്കാലം ഐ.എസ് ഭീകരരുടെപിടിയിൽ നിരന്തരപീഡനങ്ങൾഏറ്റുകൊണ്ട്അവൾമരിച്ചുജീവിച്ചു.കഷ്ടപ്പാടിന്റെനാളുകളിൽജീവിതംതിരിച്ചുപിടിക്കാൻവേണ്ടിഅവൾകാണിച്ചമനോധൈര്യവുംപ്രതീക്ഷയുംഒടുവിൽഅവളെതുണച്ചു.അതിസാഹസികമായിഭീകരരുടെപിടിയിൽനിന്നുംഅവൾരക്ഷപ്പെട്ടു.മൊസൂളിൽനന്മയുടെനീരുറവവറ്റിയിട്ടില്ലാത്തഒരുകുടുംബംഅവളെസഹായിച്ചു.വടക്കൻ ഇറാഖിലെദോഹൂക്ക് പ്രവശ്യയിലുള്ളഅഭയാർത്ഥിക്യാമ്പിലേക്ക്അവൾഎത്തിപ്പെട്ടു.അവിടെവച്ച് ഒരു ബെൽജിയം മാദ്ധ്യമത്തോട് താൻ അനുഭവിച്ച ദുരിതയാതന തുറന്നു പറഞ്ഞു. ആ അഭയാർത്ഥി ക്യാമ്പിലെ ആയിരത്തോളം വരുന്ന സ്ത്രീകളെയും കുട്ടികളെയും ജർമനിയിൽ എത്തിച്ചു. കൊടും പീഡനങ്ങളുടെ നാളുകളിൽ നിന്നും സുരക്ഷയുടെ കരങ്ങളിലേക്ക് അവൾ എത്തിപ്പെട്ടു.തനിക്കേറ്റ മുറിവുകൾ അവൾക്ക് കരുത്തേകി. ആകരുത്തിലൂടെ അവൾ ലോകത്തിനു മുന്നിൽതന്റെ അനുഭവങ്ങൾ പങ്കുവച്ചു. യസീദിജനത അനുഭവിക്കുന്നയാതനകൾ അവൾ ലോകത്തെ അറിയിച്ചു.അവളുടെ ഗ്രാമത്തിലെ പുരുഷൻമാരെയെല്ലാം അവർ കൊന്നൊടുക്കി.
കൊല്ലാതെബാക്കിയാക്കിയ സ്ത്രീകളെലൈംഗിക ചൂഷണത്തിന ് വിധേയരാക്കി. ഭീകരർഅവരിൽ നിർബന്ധിത മതപരിവർത്തനം നടത്തി. ബലാൽക്കാരമായി വിവാഹം ചെയ്തു. നാദിയയും ഈ ദുർവിധികളൊക്കെയും അനുഭവിച്ച സ്ത്രീയാണ്. ഇനിഒരുപെൺകുട്ടിയും തന്നെപ്പോലെദുരിതം അനുഭവിക്കാൻ പാടില്ല എന്ന തീരുമാനത്തോടെ അവൾ പോരാട്ടം ആരംഭിച്ചു. ഐക്യരാഷ്ട്ര സംഘടനയിൽ നിറകണ്ണുകളോടെ തന്റെ അനുഭവങ്ങൾ അവൾ പറയുമ്പോൾ അവൾക്ക് മുന്നിൽ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളുടെയും ദുരിതമനുഭവിക്കുന്ന യസീദി ജനതയുടെയും യാതനകൾ ലോക ജനതയെ അറിയിക്കുക. അതിനായ് തന്റെ ശബ്ദം എത്രത്തോളം ഉയർത്താൻകഴിയുമോ അത്രത്തോളം ഉയർത്തുക. മരണത്തിനും ജീവിതത്തിനും മുന്നിൽ നിസ്സഹായ ആയി നിന്നിരുന്ന ആ പെൺകുട്ടി ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യക്കടത്തിനെതിരായുള്ള സംഘടനയുടെ ആദ്യത്തെ ഗുഡ്വിൽ അംബാസിഡർ ആയി.
നാദിയാസ് ഇനിഷ്യേറ്റീവ് എന്ന സംഘടനയിലൂടെ മനുഷ്യക്കടത്തിന്റേയും അടിമത്വത്തിന്റേയും ഭീകരതയുടെയും ഇരകളായവരെ സഹായിക്കാനും അവർക്ക് സാന്ത്വനമേകാനും തുടങ്ങി. ഭീകരരുടെ മുന്നിൽ നിന്നും രക്ഷപ്പെട്ട നാദിയ പിന്നീട് തിരിഞ്ഞ് നോക്കാതെ യാത്ര തുടങ്ങി. മനുഷ്യന്റെ അവകാശങ്ങൾക്ക് വേണ്ടിയും നീതി നിഷേധത്തിനെതിരെയും പ്രതികരിക്കാൻ വേണ്ടി തന്റെ ജീവിതം മാറ്റി വച്ചു. അവൾ ഒറ്റയ്ക്കല്ല , ലോകം മുഴുവനും അവൾക്കൊപ്പം അണിചേർന്നു. അവളുടെ മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് ഊർജ്ജമേകാൻ നിരവധി അംഗീകാരങ്ങളും പിന്തുണയും അവളെ തേടിയെത്തി. അവൾതന്റെ ജീവിതം ആത്മകഥാരൂപത്തിൽ 'ദ ലാസ്റ്റ് ഗേൾ: മൈ സ്റ്റോറി ഒഫ് കാ്ര്രപിവിറ്റി, ആൻഡ്‌മൈഫൈറ്റ്എഗൻസ്റ്റ്ദഇസ്ലാമിക് സ്റ്റേറ്റ് ' എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ജീവിതയാത്രയിൽ അവൾക്കൊപ്പം സഞ്ചരിക്കാൻ അബീദ് ഷംദ്ദീൻ എന്ന യസീദി മനുഷ്യാവകാശ പ്രവർത്തകനുമുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ഇരുവരും വിവാഹിതരായത്. ഇപ്പോൾ അവളുടെ ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ കിട്ടാവുന്നതിൽ വച്ച് ഏറ്റവും ശ്രേഷ്ഠമായ ബഹുമതിയും ലഭിച്ചിരിക്കുന്നു. സമാധാനത്തിനുള്ള നോബേൽ സമ്മാനം...
ലൈംഗികാതിക്രമങ്ങൾക്കെകതിരെ പോരാടിയ ധീരതയ്ക്ക് ലോകം നൽകിയ ആദരവ്. നോബൽ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ വനിതയും നോബൽ സമ്മാനം ലഭിക്കുന്ന ആദ്യത്തെ ഇറാഖ് പൗരയുമാണ് നാദിയ. വെറും ഇരുപത്തൊന്നാമത്തെ വയസ്സിൽ അടിമത്വത്തിന്റെ തീച്ചൂളയിൽ വെന്തുരുകിയ അവൾ ഇതാ ഇപ്പോൾ ജീവിക്കുന്നു. സമാധാനത്തിന്റെ കൊടുമുടികളിൽ നിന്നും ഒഴുകിയെത്തുന്ന നീരുറവ പോലെ അവൾ ലോകമെമ്പാടും സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. മനുഷ്യകടത്തിനും അടിമത്വത്തിനും പീഡനങ്ങൾക്കും മേൽ അവളുടെ ശബ്ദം ഇടിമിന്നലുകളോട്കൂടി പെയ്തിറങ്ങുന്നു. തന്നെ പോലെ ഇനി ഒരു പെൺകുട്ടിയ്ക്കും ഈ ക്രൂരത ആവർത്തിക്കാതിരിക്കാൻ വേണ്ടി. നാദിയാ .....ലോകത്തെ ഏറ്റവും കരുത്തുറ്റ സ്ത്രീകളിൽ ഒരാളാണ് നീ. നിന്റെ ജീവിതം പീഡനങ്ങളും യാതനകളും അപമാനവും സഹിച്ച സ്ത്രീകൾക്ക് പ്രചോദനമേകുന്നതാണ്. നിന്റെ അതിജീവനം അവർക്ക് പുതുജീവനേകും. അത് അവരെ ശക്തരാക്കും. നീ 'നീ' യാണ്. നിനക്ക് പകരം മറ്റാരുമില്ല. നാദിയാ...നീയാണ് അഗ്നി ചിറകുകളുള്ള പെൺകുട്ടി !