vava-suresh

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിനടുത്ത് കീഴാറ്റിങ്ങലിൽ നിന്ന് കോൾ, സ്‌കൂളിലെ മുള മരങ്ങൾക്ക് അകത്തായി വലിയ മൂർഖൻ പാമ്പ് കയറി പോയി. കുട്ടികൾ എല്ലാം പേടിച്ചിരിക്കുകയാണ്. വളരെ മനോഹരമായ സ്‌കൂൾ അന്തരീക്ഷം, സ്‌കൂൾ സമയം കഴിഞ്ഞെങ്കിലും വാവ പാമ്പിനെ പിടികൂടുന്നത് കാണാൻ ടീച്ചർമാരും സീനിയർ വിദ്യാർത്ഥികളും അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു. വാവസ്ഥലത്ത് എത്തിയപ്പോൾ തന്നെ മുള മരങ്ങൾക്കിടയിൽ മൂർഖനെ കണ്ടു. ഭയപ്പെടുത്തി, ഇഴഞ്ഞു പോകാൻ ശ്രമിച്ചെങ്കിലും വാവയുടെ മുൻപിൽ രക്ഷപ്പെടാനുള്ള ശ്രമങ്ങളെല്ലാം വിഫലമായി.പാമ്പ് വാവയുടെ കൈകളിൽ സുരക്ഷിതം. അപ്പോഴാണ് അവിടെ കൂടി നിന്ന ടീച്ചർമാർക്കും, വിദ്യാർത്ഥികൾക്കും പേടി മാറിയത്. പാമ്പിനെ പരിചയപ്പെടുത്തുന്നതിനിടയിൽ പലതവണ വാവയെ കടിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.


രാത്രിയോടെ അരുവിക്കരയിൽ നിന്ന് ഫോൺ കോൾ. വീടിനകത്ത് അലമാരക്കടിയിൽ ഒരു പാമ്പ്. വടി കൊണ്ട് തട്ടിയിട്ടും പോകുന്നില്ല. അവിടെ തന്നെ ഇരിക്കുകയാണ്. ടെയിൽസും, മാർബിളും ഉള്ള സ്ഥലങ്ങളിൽ പാമ്പ് വരില്ല എന്നാണ് എല്ലാവരും പറയുന്നത്, പക്ഷേ അതിലൊന്നും ഒരു കാര്യവുമില്ല. പുതിയ ടെയിൽസ് ഇട്ടിരിക്കുന്ന വീട്ടിലാണ് പാമ്പ് വന്നിരിക്കുന്നത്. കുറച്ച് നേരത്തെ തിരച്ചിലിന് ഒടുവിൽ, അലമാരയുടെ അടിയിൽ ഇരുന്ന പാമ്പിനെ പിടികൂടി. 5 മാസത്തിൽ താഴെ മാത്രമാണ് പ്രായം, പക്ഷേ കടിച്ചാൽ മരണം സംഭവിക്കുമോ എന്നാണ് വീട്ടുകാരുടെ സംശയം