mj-akbar

1. മീ ടൂ വെളിപ്പെടുത്തലുകളിൽ കുടുങ്ങിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബർ രാജിക്കത്ത് നൽകിയതായി സൂചന. നടപടി, വിദേശത്തു നിന്ന് മടങ്ങി എത്തിയ അക്ബറിന്റെ വിശദീകരണം കേട്ട ശേഷം. ആരോപണങ്ങൾ പരിശോധിക്കുമെന്ന് പറഞ്ഞ ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ, അക്ബറിന്റെ ഭാഗം കേൾക്കുമെന്നും വ്യക്തമാക്കിയിരുന്നു. വിദേശ മാദ്ധ്യമ പ്രവർത്തക അടക്കം പത്ത് പേരാണ് അക്ബറിനെതിരെ മീടൂ ക്യാംപെയിനിലൂടെ ലൈംഗികാരോപണം ഉന്നയിച്ചത്. രാജി വിവരം സംബന്ധിച്ച പ്രസ്താവന ബി.ജെ.പി പുറത്തു വിടും എന്ന് സ്ഥിരീകരിക്കാത്ത വിവരം.


2. നാന പടേക്കർക്ക് എതിരായ ലൈംഗിക ആരോപണത്തിൽ നടപടികൾ കടുപ്പച്ച് നടി തനുശ്രീ ദത്ത. ആരോപണ വിധേയനായ നാന പടേക്കറെ നുണ പരിശോധനയ്ക്കു വിധേയനാക്കണം എന്ന് നടി. ഇയാൾക്കു പുറമെ, കൊറിയോഗ്രാഫർ ഗണേഷ് ആചാര്യ, നിർമാതാവ് സമീ സിദ്ദിഖി, സംവിധായകൻ രാകേഷ് സാരംഗ് എന്നിവരെ നാകോ, ബ്രെയിൻ മാപ്പിംഗ്, നുണ പരിശോധനകൾക്ക് വിധേയർ ആക്കണം എന്നും ആവശ്യം. ആരോപണം നിഷേധിച്ച് നാന പടേക്കർ. പത്തു വർഷം മുൻപ് പറഞ്ഞതു തന്നെയാണ് തനിക്ക് ഇന്നും പറയാനുള്ളത് എന്നും നടി പറയുന്നത് കളവാണെന്നും പ്രതികരണം.


3. ശബരിമലയിൽ തുലാമാസ പൂജകൾക്ക് മൂന്നു ദിവസം മാത്രം ശേഷിക്കെ, സ്ത്രീ പ്രവേശന വിഷയത്തിൽ സമവായം തേടി വീണ്ടും ദേവസ്വം ബോർഡ്. തന്ത്രി കുടുംബവും പന്തളം കൊട്ടാരവും അയപ്പ സേവാ സംഘവുമായി മറ്റന്നാൾ തലസ്ഥാനത്ത് ചർച്ച. പ്രശ്‌നങ്ങൾ അവസാനിക്കുമെന്ന് ശുഭാപ്തി വിശ്വാസമുണ്ട്. അചാര അനുഷ്ഠാനങ്ങളിൽ മാറ്റം വരുത്താൻ ബോർഡ് ശ്രമിക്കില്ല എന്നും, മുൻവിധിയോടെ അല്ല ചർച്ച എന്നും പ്രസിഡന്റ് എ. പദ്മകുമാർ.


4. അതേസമയം, സുപ്രീം കോടതി വിധി സംബന്ധിച്ച് വിവാദം മുറുകവേ, സ്ത്രീൾക്കായി പ്രത്യേക സൗകര്യം ഒരുക്കാതെ ദേവസ്വം ബോർഡ്. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ സ്ത്രീകൾക്കായി മാത്രം സംവിധാനങ്ങൾ ഒരുക്കില്ലെന്ന് ദേവസ്വം ബോർഡ് ചീഫ് എൻജിനീയർ. പമ്പ തകർന്നതിനാൽ അവിടെ സ്ത്രീകൾക്ക് പ്രത്യേക കുളിക്കടവ് നിർമ്മിക്കാൻ കഴിയാത്ത സ്ഥിതി ആണ്. പ്രായമായ സ്ത്രീകൾ നേരത്തേ ഉപയോഗിച്ചിരുന്ന ശൗചാലയങ്ങൾ യുവതികൾക്ക് ഉപയോഗിക്കാം എന്നും പ്രതികരണം.


5. സ്ത്രീ സുരക്ഷയ്ക്കായി വനിതാ പൊലീസിനെ വിന്യസിക്കും എന്ന ഉറപ്പിന്മേലും തുടർ നടപടിയില്ല. സംഘർഷം ഭയന്ന് സ്ത്രീകൾ എത്തില്ലെന്ന പ്രതീക്ഷയിൽ ആണ് അധികൃതർ. അതിനിടെ, സ്ത്രീ പ്രേവേശന സമരം പോർവിളികളിലേക്കും. പമ്പയിൽ രക്തം കലരരുത് എന്ന് കോൺഗ്രസിൽ നിന്ന് സമരം നയിക്കുന്ന പ്രയാർ ഗോപാല കൃഷ്ണനും ചോരപ്പുഴ ഒഴുക്കരുത് എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയും.


6. ഷൊർണൂർ എം.എൽ.എ പി.കെ. ശശിക്ക് എതിരായ പരാതിയിലെ അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ സി.പി.എം നടപടി വൈകുന്ന സാഹചര്യത്തിൽ യുവതി നിയമവഴി സ്വീകരിക്കും എന്ന് സൂചന. നീതി കിട്ടിയില്ലെങ്കിൽ പരാതി പൊലീസിനും മാദ്ധ്യമങ്ങൾക്കും കൈമാറുമെന്ന് വിവരം. രണ്ടാമത്തെ സംസ്ഥാന കമ്മിറ്റിയും റിപ്പോർട്ട് പരിഗണിക്കാതിരുന്നത് നേതൃത്വം ശശിക്കൊപ്പം ആണെന്നതിന്റെ തെളിവെന്ന് പരാതിക്കാരി.


7. റിപ്പോർട്ട് സമർപ്പിക്കാത്തത്, പരാതി ഒത്തുതീർക്കാൻ എം.എൽ.എക്ക് സമയം നൽകാൻ എന്ന ആക്ഷേപം ശക്തം. റിപ്പോർട്ട് വെള്ളിയാഴ്ചയ്ക്ക് മുൻപ് സമർപ്പിക്കും എന്ന് അന്വേഷണ കമ്മിഷനിലെ അംഗം പരാതിക്കാരിയെ അറിയിച്ചിരുന്നു. ഇക്കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തിൽ റിപ്പോർട്ട് എത്താതായതോടെ പെൺകുട്ടിയെയും കുടുംബത്തെയും സ്വാധീനിക്കാൻ എത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്.


8. പരാതിയിലെ ഒരു വാക്ക് തിരുത്താൻ ലക്ഷങ്ങളും ജോലിയുമാണ് വാഗ്ദാനം. വീട്ടുകാർക്കു മേലും സമ്മർദ്ദം ശക്തം. കമ്മിഷന് മുന്നിൽ പി.കെ. ശശി ഉന്നയിച്ച ഗൂഢാലോചന വാദം സാധൂകരിക്കാനുള്ള തെളിവുകൾ നൽകാൻ എം.എൽ.എക്ക് സാധിച്ചിട്ടില്ല. എം.എൽ.എയ്ക്ക് അനുകൂലമായി മൊഴി നൽകിയാൽ ബാങ്കിലെ ബാധ്യത തീർക്കാൻ 15 ലക്ഷം തരാമെന്ന് പറഞ്ഞ് ജില്ല സെക്രട്ടേറിയറ്റ് അംഗം ഉൾപ്പടെയുള്ളവർതന്നെ സമീപിച്ചെന്ന് പരാതിക്കാരി.


9. സംസ്ഥാനത്ത് എ.ടി.എം. കവർച്ച നടത്തി ലക്ഷങ്ങളുമായി മുങ്ങിയ ഏഴംഗ സംഘം സെക്കന്ദരാബാദിൽ എത്തിയതായി സൂചന. സെക്കന്ദരാബാദിലെ മാർക്കറ്റിൽ കവർച്ച സംഘത്തിന്റെ മുഖ സാദൃശ്യം ഉള്ളവരെ കണ്ടതായി വിവരം. മോഷാടാക്കളുടെ ചിത്രങ്ങൾ സെക്കന്ദരാബാദ് പൊലീസ് കേരള പൊലീസിനു കൈമാറി. അന്വേഷണസംഘം ഇത് പരിശോധിച്ചുവരികയാണ്. അതേസമയം എടിഎം കവർച്ച നടന്ന ചാലക്കുടിയിലും കോട്ടയത്തും പൊലീസ് വീണ്ടും പരിശോധന നടത്തും.


10. കവർച്ചക്കാർ വാഹനം മോഷിച്ച കോട്ടയത്തും വാഹനം ഉപേക്ഷിച്ച ചാലക്കുടിയിലുമാണ് അന്വേഷണ സംഘം വീണ്ടും എത്തുക മോഷ്ടക്കൾ എങ്ങനെ കോട്ടയത്ത് എത്തി വാഹനം തട്ടിയെടുക്കാൻ ആരെങ്കിലും സഹായിച്ചോ എന്നിവ പരിശോധിക്കാനാണിത്. കൊരട്ടയിലെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എ.ടി.എം കുത്തിത്തുറന്ന് പത്ത് ലക്ഷം രൂപയും തൃപ്പൂണിത്തറ ഇരുമ്പനത്ത് എസ്.ബി.ഐ എ.ടി.എമ്മിൽ നിന്ന് 25 ലക്ഷം രൂപയാണ് സംഘം കവർന്നത.